Daily Archives: 12th November 2019
കൊച്ചി:
വൈറ്റില മേൽപ്പാലവും മെട്രോ നിർമ്മാണവും മൂലം ദുരിതത്തിലായിരിക്കുകയാണ് ഓട്ടോ തൊഴിലാളികൾ. മേൽപ്പാല നിർമ്മാണത്തിന്റെ ആരംഭം മുതൽ ആരംഭിച്ച ഗതാഗത പരിഷ്കരണംമൂലം കൂടുതൽ ദൂരം അധികമായി സഞ്ചരിക്കേണ്ടിവരുന്നതും റോഡിന്റെ ശോചനീയാവസ്ഥ മൂലം അടിക്കടിയുണ്ടാകുന്ന ബ്ലോക്കുകളും ഓട്ടത്തെ കാര്യമായി ബാധിക്കുന്നുവെന്ന് തൊഴിലാളികൾ വ്യക്തമാക്കി.മേൽപ്പാല നിർമ്മാണം വേഗത്തിലാക്കുക, റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് വോക്ക് മലയാളത്തോട് തൊഴിലാളികൾ പ്രതികരിച്ചു.ട്രാഫിക് പരിഷ്കരണം കാരണം ഓട്ടോ കറങ്ങിത്തിരിഞ്ഞു പോകുന്നതുകൊണ്ടു...
കൊച്ചി ബ്യൂറോ:
കൊളസ്ട്രോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് ജീവനുവരെ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. അധുനിക ജീവിതത്തിലെ പ്രധാന വെല്ലുവിളിയായ കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്.കൊഴുപ്പും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഓട്സ്, ബാര്‍ലി, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.പഴങ്ങളില്‍ അവക്കാഡോ ചീത്തകൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. പിസ്ത, ബദാം പോലുള്ളവ ചീത്തകൊളസ്ട്രോള്‍ കുറയ്ക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍...
മാനന്തവാടി:
രാജ്യത്ത് നീതിയുടെ വിതരണം അസന്തുലിതമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിച്ചു പോകുന്നതെന്ന് കെ ഇ എന്‍ . മാനന്തവാടി കോപ്പേറേറ്റീവ് കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം."നീതി ഒരു മൂല്യമായി പരിഗണിക്കപ്പെടാത്ത ഒരു കാലത്താണ് നാം ജീവിച്ചുപോകുന്നത്. മൂല്യങ്ങളെ തിരിച്ചറിയുവാനും വീണ്ടെടുക്കുവാനും നമുക്ക് കഴിയണം.പരസ്പരാശ്രിതമായ ഒരു സാമൂഹ്യ ജീവിതത്തിന്റെ പ്രസക്തി നാം തിരിച്ചറിയണം.അതിനു പകരം അടിച്ചമര്‍ത്തി അപരവത്കരണം നടത്തുന്നതുകൊണ്ട് സാമുഹ്യ പുരോഗതിയിലേക്ക് നാം നയിക്കപ്പെടുകയില്ല." വിദ്യാഭ്യാസത്തിന്റെ ആത്യന്തിക...
അബുദാബി:
എണ്ണ, വാതക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളുമായി അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) നാഷണൽ എക്സിബിഷൻ സെന്ററില്‍ തുടക്കമായി. 167 രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തിലധികം കമ്പനികളാണ് ഊർജരംഗങ്ങളിലെ കണ്ടെത്തലുകളും ഉപകരണങ്ങളുമെല്ലാം പ്രദർശിപ്പിക്കുന്നത്.നാല് ദിവസം നടക്കുന്ന 160 സെഷനുകളിൽ, ആയിരത്തോളം വിദഗ്ദർ അവതരണം നടത്തും. പതിനായിരത്തിലധികം പ്രതിനിധിസംഘം ഇതിന്റെ ഭാഗമാകും. എണ്ണ, വാതക രംഗങ്ങളിലെ പുത്തൻപ്രവണതകൾ മനസിലാക്കാൻ ഒന്നരലക്ഷത്തോളം ആളുകളാണ് അഡിപെകിനെത്തുന്നത്.മിന മേഖല, ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ്...
കണ്ണൂര്‍:
സര്‍വെ, ഭൂരേഖ വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്കൂളില്‍ ഈ മാസം ആരംഭിക്കുന്ന 52 ദിവസം നീളുന്ന ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ ടി എസ്, ജി പി എസ്, ഓട്ടോലെവല്‍, തിയോഡലൈറ്റ്, ലിസ്കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി ഐ എസില്‍ മാപ്പ് തയ്യാറാക്കുന്നതടക്കമുള്ള ജോലികളില്‍ വിദഗ്ദ്ധ പരിശീലനവും നല്‍കും.എസ് എസ് എല്‍ സിയും ഐ ടി ഐ സര്‍വെയര്‍/ ഡ്രാഫ്റ്റ്സ്മാന്‍...
കൊച്ചി ബ്യൂറോ:
ആപ്പിളിന്റെ ട്രിപ്പിള്‍ പിന് ക്യാമറയില്‍ എത്തിയ Apple iPhone 11 Pro (64GB) - Gold എന്ന സ്മാര്‍ട്ട് ഫോണുകള്‍ HDFC ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കുന്നവര്‍ക്ക് 7000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ഇപ്പോള്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ലഭിക്കുന്നതാണ്. കൂടാതെ ആമസോണില്‍ നിന്നും തന്നെ നോ കോസ്റ്റ് EMI ലൂടെയും എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാന്‍ സാധിക്കുന്നു.ആപ്പിളിന്റെ ഐ ഫോണ്‍ 11 പ്രൊ 5.80 ഇഞ്ചിന്റെ...
കൊച്ചി ബ്യൂറോ:
പ്രമുഖ സിനിമ നിര്‍മാതാവും സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റുമായ രാജു മാത്യു അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.പിന് നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബ പുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഫഹദ് ഫാസില്‍...
ദുബായ്:
ക്രൂയിസ് കപ്പലിൽ ദുബായിലിറങ്ങുന്നവർക്ക് എമിറേറ്റ്സ് സേവനം എളുപ്പമാക്കാൻ പോർട്ട് റാഷിദിൽ പുതിയ ചെക്ക്- ഇൻ ടെർമിനൽ തുറന്നു. വിമാനത്താവളത്തിന് പുറത്തുള്ള ആദ്യ റിമോട്ട് ചെക്ക്-ഇൻ ടെർമിനലാണ് ഇത്.ഉപഭോക്താക്കൾക്ക് വിമാനയാത്രയ്ക്ക് തൊട്ടുമുൻപ് ലഗേജിന്റെ ഭാരമില്ലാതെതന്നെ ദുബായ് കാണാനുള്ള അവസരവും എമിറേറ്റ്സ് നൽകും. ക്രൂയിസ് കപ്പലുകളിൽനിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് അതേസമയംതന്നെ എമിറേറ്റ്സ് എയർലൈൻ, ചെക്ക്-ഇൻ സാധ്യമാകും.എട്ട് കൗണ്ടറുകളാണ് പോർട്ട് റാഷിദിലെ എമിറേറ്റ്സ് ചെക്ക്-ഇൻ ടെർമിനലിൽ ഉള്ളത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപുതന്നെ ലഗേജ് പരിശോധന നടത്തുകയും,...
കൊച്ചി ബ്യൂറോ:
വൈദ്യുത കാറുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍. ഇപ്പോള്‍ അഞ്ച് വൈദ്യുത കാര്‍ വില്‍ക്കുന്ന ഹ്യുണ്ടേയ് 2022 ആകുമ്പോഴേക്ക് ഇതിന്റെ എണ്ണം 13 ആയി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.വൈദ്യുത, സങ്കര ഇന്ധന, പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയ്നുകളോടെയാവും വൈദ്യുത കാര്‍ ഇറക്കുക. ആറു സെഡാനുകളും ഏഴു ക്രോസോവറുകളുമാവും വൈദ്യുത വാഹന വിഭാഗത്തില്‍ ഹ്യുണ്ടേയ് അവതരിപ്പിക്കുക.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിന് അവബോധമേറുകയും ഉപയോക്താക്കള്‍ വൈവിധ്യമാര്‍ന്ന...
കൊച്ചി:
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് അറ്റകുറ്റപ്പണികളില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കാന്‍ ഈ മാസം 15-നകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.കൊച്ചി നഗരസഭയ്ക്കും ജിസിഡിഎ യ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചിരിക്കുന്നത്. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണമോ എന്ന് കോടതി പരിഹസിച്ചു.നവംബര്‍ 15-നകം റോഡുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഈ...