27 C
Kochi
Sunday, December 5, 2021

Daily Archives: 14th November 2019

പട്‌ന: പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ വസിഷ്ഠ് നാരായൺ സിംഗ് വ്യാഴാഴ്ച അന്തരിച്ചു. 77 വയസ്സായിരുന്നു.ഭോജ്പൂർ ജില്ലയിലെ ബസന്ത്പൂർ നിവാസിയായ വസിഷ്ഠ് നാരായൺ സിങ്ങിനെ കഴിഞ്ഞ മാസം പിഎംസിഎച്ചിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ടുപോയിരുന്നു. നാല് പതിറ്റാണ്ടായി സ്കീസോഫ്രീനിയ ബാധിച്ചു ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (പിഎംസിഎച്ച്) പ്രേവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്.അദ്ദേഹത്തിന്റെ മരണത്തിൽ ദുഖം പ്രകടിപ്പിച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതിനെ “സംസ്ഥാനത്തിനും സമൂഹത്തിനും...
കൊച്ചി ബ്യൂറോ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 150 റൺസിന്‌ ഓൾ ഔട്ടാക്കി.ഇന്ത്യന്‍ നിരയില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ഇറക്കി മത്സരം തുടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ബംഗ്ലാദേശ് നിരയിലെ 8 വിക്കറ്റുകളും വീഴ്ത്തിയത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയ...
ദുബായ്: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പിന്‍റെ 182-ാമത് ഹൈപ്പർ മാർക്കറ്റ് ബുർജുമാൻ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം തുടങ്ങി. ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ സമി അൽ ഖാംസിയാണ് ഹൈപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫലി, ഡയറക്ടർ എംഎ സലിം ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും മിതമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ള, എല്ലാം...
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍  കുറ്റവിചാരണ നടക്കാനിരിക്കേ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്‍റെ രാജി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനു സമര്‍പ്പിച്ചത്.മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്‍റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍  വക്താവ് താരിഖ് അല്‍ മുസാരാമാണു അറിയിച്ചത്.കഴിഞ്ഞ ദിവസം കുറ്റ വിചാരണക്കൊടുവില്‍ പൊതുമരാമത്തു വകുപ്പ് ...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ഒഴികെയുള്ളവരാണ് ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ഥികളാവും. അംഗത്വം നേടിയ പതിമൂന്നുപേരെ ഉള്‍ക്കൊള്ളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. അയോഗ്യരാണെങ്കിലും എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് എംഎല്‍മാര്‍...
തിരുവനന്തപുരം:  സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 16 പൈസ കൂടി 76.872 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് മാറ്റമില്ലാതെ 70.827 രൂപയിലാണ് വ്യാപാരം തുടരുന്നത്.നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയത്.ഇന്നലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലായിരുന്നു. ഒക്ടോബറിൽ ഇന്ധനവിലയിൽ വൻ...
ഗാസ സിറ്റി:ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ വ്യോമാക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്നു. 18 പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് മിസൈലുകൾ പതിച്ചത്.ഗാസയിൽനിന്നു തെക്കൻ ഇസ്രയേലിലേക്കു പാലസ്തീൻ ഇസ്‌ലാമിക് ജിഹാദ്  (പിഐജെ) റോക്കറ്റാക്രമണവും തുടർന്നു. ഇസ്രയേൽ പക്ഷത്ത് ആളപായമില്ല.ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ പിഐജെ മുതിർന്ന കമാൻഡർ ബഹാ അബുൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഗാസയിൽനിന്ന് ഇന്നലെ 250 റോക്കറ്റുകൾ ഇസ്രയേലിനു നേരെ തൊടുത്തുവെന്നു സൈന്യം...
എറണാകുളം: 2019 ലെ എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തില്‍. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 9 മുതല്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് നാളെയാണ് അവസാനിക്കുന്നത്. എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് അസോസിയേഷന്റെ നേതൃതത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമിഫെെനല്‍, ഫെെനല്‍ മത്സരങ്ങളാണ് ഇന്നും നാളെയും ആയി നടക്കുന്നത്.മെന്‍സ്, വുമണ്‍സ്, അണ്ടര്‍ 18 ബോയ്സ് ആന്‍ഡ് ഗേള്‍സ്, അണ്ടര്‍ 16 ബോയ്സ് ആന്‍ഡ് ഗേള്‍സ്, അണ്ടര്‍...
ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച്‌ എത്തുന്ന ചിത്രമാണ് 'പൂഴിക്കടകന്‍'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പുറത്തുവിട്ടു.നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവധിക്ക് നാട്ടിലെത്തുന്ന ഹവില്‍ദാറായാണ് ചെമ്പന്‍ വിനോദ് വേഷമിടുന്നത്. ധന്യ ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക.വിജയ് ബാബു, ബാലു വര്‍ഗീസ്, അലന്‍സിയര്‍, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്...
ഹോങ്കോങ്:   ജനാധിപത്യാവശ്യങ്ങള്‍ക്കായി, ഹോങ്കോങ് ജനത നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. അഞ്ചു മാസത്തിലധികമായി തുടരുന്ന സമരം തുടര്‍ച്ചയായ നാലാം ദിവസമാണ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. സമരക്കാര്‍ ഇന്ന്, സ്കൂളുകള്‍ അടച്ചു പൂട്ടുകയും, ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.വാഹനങ്ങളും, കെട്ടിടങ്ങളും തീവച്ച് നശിപ്പിച്ചതായും, പോലീസ് സ്റ്റേഷനുകളിലും ട്രെയിനുകളിലും പെട്രോള്‍ ബോംബെറിഞ്ഞതായും, നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ഇന്ന് വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍...