24 C
Kochi
Tuesday, October 26, 2021

Daily Archives: 23rd November 2019

തൃശ്ശൂർ:2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോ​ഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ​ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.​ഗിരിജ. ഡി നിർവ്വഹിച്ചു.കാലാവസ്ഥാ വ്യതിയാനം ഒരു പ്രതിസന്ധിയായി നമ്മുടെ മുന്നിൽ അവതരിച്ചിരിക്കുന്ന സന്ദർഭത്തിൽ അവയെ നേരിടാൻ വിദ്യാർത്ഥികൾ അടങ്ങുന്ന യുവതലമുറ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഡോ.​ഗിരിജ അഭിപ്രായപ്പെട്ടു. യൂറോപ്പിൽ ​ഗ്രെറ്റ തൻബർ​ഗിന്റെ നേതൃത്വത്തിൽ...
തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും വിശദീകരണം തേടി. എന്‍സിപി ഇടതുമുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.മഹാരാഷ്ട്രയിലെ വാര്‍ത്തയറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെവിളിച്ചെന്നും, അജിത് പവാര്‍ കുറച്ച് എംഎല്‍എമാരെ അടര്‍ത്തിക്കൊണ്ട് പോയതാണെങ്കില്‍ ‘ഫോര്‍ഗെറ്റ് ഇറ്റ്’ അല്ലെങ്കില്‍ ഇക്കാര്യം വിശദീകരിക്കേണ്ടി വരുമെന്ന് പറ‍ഞ്ഞതായും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയിലെ അട്ടിമറിക്ക് ഉത്തരവാദി കോണ്‍ഗ്രസാണ്, പാര്‍ട്ടി...
#ദിനസരികള്‍ 949വിമോചന സമരകാലം. രാഷ്ട്രീയ കേരളം എല്ലാ തരത്തിലുള്ള അധാര്‍മിക കൂട്ടുകെട്ടുകളേയും ഒരൊറ്റ വേദിയില്‍ കണ്ട കാലം. നെറികെട്ട ആരോപണങ്ങളുടെ പെരുമഴ. അവയൊക്കെയും മുദ്രാവാക്യങ്ങളായി പിറന്നു വീണപ്പോള്‍ ഒന്നാന്തരം അശ്ലീലങ്ങളായി മാറി നമ്മുടെ രാഷ്ട്രീയ ധാരണകളേയും ജനാധിപത്യബോധ്യങ്ങളേയും കൊഞ്ഞനം കുത്തി.അധിക്ഷേപങ്ങളെ വിളിച്ചു കൊടുക്കുന്നവരും ഏറ്റു വിളിക്കുന്നവരും ആഘോഷങ്ങളാക്കി.ഒരു തരത്തിലുള്ള ധാര്‍മ്മികബോധങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. നാടു ഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കൂ നമ്പൂരി എന്നത് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മുദ്രാവാക്യമല്ലേ എന്നു ചിന്തിച്ചു പോകാവുന്നതാണെങ്കിലും...
 ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടിമിനു വേണ്ടി ഇന്ത്യന്‍ വംശജനായ ന്യൂസീലാന്‍ഡ് താരം സര്‍പ്രീത് സിങ് കളത്തിലിറങ്ങും.ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനായി റിസര്‍വ് ടീമിലെ സര്‍പ്രീത് അടക്കമുള്ള നാല് താരങ്ങളെ ബയേണ്‍ ഇടക്കാല പരിശീലകന്‍ ഹാന്‍സി ഫ്ലിക്കാണ് തിരഞ്ഞെടുത്തത്.ജോഷ്വ സിർക്‌സി, ഒലിവർ ബാറ്റിസ്റ്റ മിയർ, ലിയോൺ ഡജാകു എന്നീ താരങ്ങളാണ് സർപ്രീത് സിങ്ങിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടവർ.ഇന്ത്യക്കാരുടെ മകനായി ന്യൂസീലാന്‍ഡില്‍ ജനിച്ച സര്‍പ്രീത് ഈ വര്‍ഷം ജൂലൈയിലാണ് ബയേണിന്റെ റിസര്‍വ്...
വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നെയ്ഹാനുമായി കൂടിക്കാഴ്ച നടത്തി.  ഇറാനുമായുള്ള അസ്വാരസ്യങ്ങളും ലിബിയയിലെ സ്ഥിതിഗതികളുമായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായത്. ജിസിസി യുടെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഐക്യത്തിന്‍റെ പ്രാധാന്യവും വിഷയമായി.https://twitter.com/SecPompeo/status/1197970497213992960നേരത്തെ ഇറാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ  ഇറാന്‍ ആക്രമണം നടത്തിയെന്നാരോപിച്ച് പോംപിയോ രംഗത്തെത്തിയിരുന്നു. ഇറാനില്‍ ഇന്‍റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് യുഎസ് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
 ബൊഹേമിയൻ റാപ്‌സഡി എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ മൈക്കൽ ജാക്‌സണിനെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. 2009 ൽ 50ആം വയസ്സിൽ മരണമടഞ്ഞപ്പോൾ അവസാനിച്ച, ജാക്സന്റെ, ബാല്യം മുതൽ ആഗോളതാരമായി മാറിയതുവരെയുള്ള കാലഘട്ടമാണ് ചിത്രത്തിൽ രേഖപ്പെടുത്തുക.കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപണം നേരിടേണ്ടിവന്ന ഗായകന്റെ ജീവിതത്തെക്കുറിച്ച് ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ ജാക്സൻ എസ്റ്റേറ്റിൽ നിന്ന് സംഗീതം ഉൾപ്പെടെയുള്ളതിന്റെ അവകാശങ്ങൾ നിർമ്മാതാവ് ഗ്രഹാം കിംഗ് നേടിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.അദ്ദേഹം...
 2020 ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഫവാദ് മിർസ കുതിരസവാരി ഇനത്തില്‍ മത്സരിക്കും. 20 വർഷത്തിനുശേഷമാണ് ഇന്ത്യയില്‍ നിന്ന് ഈ ഇനത്തില്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്. യോഗ്യതാമത്സരത്തിൽ ഗ്രൂ‍പ്പ് ജിയിലെ വ്യക്തിഗതമത്സരങ്ങളിൽ ഉയർന്ന സ്കോറാണ് ഏഷ്യൻ ഗെയിംസിലും ജേതാവായിരുന്ന ഫവാദ് മിർസ നേടിയത്.ഇംതിയാസ് അനീസ് (സിഡ്നി -2000), പരേതനായ വിംഗ് കമാൻഡർ ഐ ജെ ലാംബ (അറ്റ്ലാന്റ - 1996) എന്നിവർക്കുശേഷം ഒളിമ്പിക്സിൽ കുതിരസവാരിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ...
വയനാട്:   സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും ചേര്‍ന്ന് സന്ദര്‍ശിച്ചു. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലെയും കുറവുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പു നല്‍കി.സംഭവത്തില്‍ അദ്ധ്യാപകനെ സസ്പെന്റ് ചെയ്തതും, പ്രിന്‍സിപ്പാലിനെയും, പ്രധാനധ്യാപകനെയും പുറത്താക്കിയതും പ്രാഥമിക നടപടികള്‍ മാത്രമാണെന്നും, തുടര്‍ നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിക്കുമെന്നും അദ്ദേഹം...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. എന്‍സിപി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കിയത്. എംഎല്‍എമാരുടെ കൃത്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും എന്‍സിപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമെന്നും ഉദ്ദവ് താക്കറെ വെല്ലുവിളിച്ചു.മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗബലം ഇല്ല. അവര്‍ ശിവസേന എംഎല്‍എമാരെ പിളര്‍ത്താന്‍ ശ്രമിച്ചു, പക്ഷേ മഹാരാഷ്ട്ര ഉറങ്ങിക്കിടക്കില്ലെന്നും യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും ഉദ്ധവ് താക്കറെ...
ബൊഗോട്ട:   പ്രസിഡണ്ട് ഇവാന്‍ ഡ്യൂക്കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ മേയര്‍ എൻ‌റിക് പെനലോസ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മിനിമം വേതനം, പെന്‍ഷന്‍, നികുതി പരിഷ്കാരങ്ങള്‍, പൊതുമേഖലാ സഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് 25 ലക്ഷത്തോളം കൊളംബിയന്‍ പൗരന്മാര്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.പ്രക്ഷോഭത്തില്‍ മരിച്ച മൂന്നു പേരുടെ മരണം അന്വേഷിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങളും, 2016ല്‍ ഫാര്‍ക്ക് വിമതരുമായുള്ള സമാധാന...