27 C
Kochi
Sunday, December 5, 2021

Daily Archives: 19th November 2019

ദുബായ്: സാമ്പത്തിക ഇടപാടുകളിലൂടെ കടക്കെണിയില്‍പ്പെടുന്നവര്‍ ഇനി ജയിലിലാവുകയോ രാജ്യം വിട്ടോടുകയോ ചെയ്യേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന്‍ യുഎഇ യില്‍ പുതിയ നിയമ വ്യവസ്ഥ നിലവില്‍ വരുന്നു. ഇതുപ്രകാരം കടക്കെണിയില്‍പ്പെടുന്നവര്‍ക്ക് കോടതി നിയോഗിക്കുന്ന വിദഗ്ധരുടെ ഉപദേശമനുസരിച്ച് ബിസിനസ് നടത്തിക്കൊണ്ടുപോകാനും പഴയ കടങ്ങൾ മൂന്നുവർഷംകൊണ്ട് തീർക്കാനും സാധിക്കും.പുതിയ നിയമം നിലവില്‍ വരുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. കടക്കെണിയിൽപ്പെട്ട് പാപ്പരാവുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഒരുപോലെ ബാധകമാവുന്ന പുതിയ ഫെഡറൽനിയമം 2020 ജനുവരിയോടെ പ്രാബല്യത്തില്‍ വരും.നിലവിൽ ഒരാൾക്ക് നൽകിയ ചെക്ക് ബാങ്കിൽനിന്ന്...
ബംഗളൂരു: ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ വിമുഖതയില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും, ജെ‍ഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ ബിജെപി അനുകൂല പ്രസ്താവന.മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്-ശിവസേന സഖ്യ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം ബിജെപിക്കു കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ന്യൂനപക്ഷമാകും. ഈ സാഹചര്യം മുന്നിൽകണ്ടാണ് വേണ്ടി വന്നാൽ ബിജെപിയെ പിന്തുണയ്ക്കാനും മടിക്കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്.മഹാരാഷ്ട്രയിൽ...
കണ്ണൂർ:   സം​സ്ഥാ​ന സ്കൂ​ള്‍‌ കാ​യി​ക​ മേ​ള​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ എ​റ​ണാ​കു​ള​ത്തെ പി​ന്നി​ലാ​ക്കി​ പാ​ല​ക്കാ​ട് കുതിപ്പ് തുടരുന്നു. 2016 ലാണ് പാ​ല​ക്കാ​ട് അവസാനമായി കി​രീ​ടം നേടിയത്. ദീ​ര്‍​ഘ​ദൂ​ര റി​ലേ ഇ​ന​ങ്ങ​ളി​ലെ മി​ക​വാ​ണ് പാ​ല​ക്കാ​ടി​നെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.സ്കൂള്‍ വിഭാഗത്തില്‍ പാലക്കാടിന്റെ കല്ലടി സ്കൂളിനെ പിന്നിലാക്കി എറണാകുളം ജില്ലയുടെ മാര്‍ ബേസില്‍ 63.33 പോയിന്‍റുമായി പട്ടികയില്‍ മുന്നിലെത്തി. ജൂനിയര്‍ ട്രിപ്പിള്‍ ജമ്പിന്റെ റിസള്‍ട്ട് വന്നതോടെയാണ് മാര്‍ ബേസില്‍ മുന്നിലെത്തിയത്.
മസ്കറ്റ്:   ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാന്‍ പോരാട്ടം. 5 ടീമുകളുള്ള ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ. നാലില്‍ മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാമതാണ് ഒമാൻ. ഇന്നത്തെ കളിയിൽ ഇന്ത്യ തോറ്റാൽ ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കും.സെപ്റ്റംബറിൽ ഗുവാഹത്തിയിൽ ഒമാനെതിരെ നടന്ന ആദ്യ പാദ മത്സരത്തിൽ സുനിൽ ഛേത്രിയുടെ മികവിൽ മുന്നിലെത്തിയിട്ടും അവസാന നിമിഷങ്ങളിൽ രണ്ട് ഗോൾ വഴങ്ങി ഇന്ത്യ തോൽവി സമ്മതിക്കുകയായിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തറിനെ...
പനജി:   ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയരാന്‍ ഇനിയൊരു പകല്‍ മാത്രം ബാക്കി. നാളെ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇത്തവണ. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍, നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍ രാജേന്ദ്ര ജംഗ്ലിയാണ്. മലയാളത്തില്‍നിന്ന് മനു അശോകന്റെ 'ഉയരെ', ടി.കെ. രാജീവ്...
തിരുവനന്തപുരം:   ഐ.എഫ്.എഫ്.കെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂർവ്വം അവഗണിക്കുന്നതായി മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ ആരോപിച്ചു.മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും കേരള പ്രീമിയർ നടപ്പാക്കുക, ചലച്ചിത്ര അക്കാദമി അംഗങ്ങളും, കെ.എസ്.എഫ്.ഡി.സി ഭാരവാഹികളും ജൂറികളില്‍ ഉള്‍പ്പെടാന്‍ പാടില്ല, മലയാളം സിനിമ ഇന്ന്, കാലിഡോസ്കോപ്പ് എന്നീ വിഭാഗങ്ങളില്‍ പ്രദർശിപ്പിക്കുന്ന സിനിമകള്‍ക്ക് 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങള്‍.സംവിധായകര്‍, സാങ്കേതിക...
ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാരംഭിച്ച നിരാഹാര സമരം വിജയം കണ്ടു. ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.ഡയറക്ടര്‍ തിരികെ വന്നാലുടന്‍ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നും ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.എല്ലാ വകുപ്പുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്...
ജെറുസലേം:   വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് യുഎസ് തള്ളിപ്പറ‍ഞ്ഞു. ഇസ്രയേലി അധിനിവേശമായി ഇതിനെ കണക്കാക്കാനാവില്ലെന്നും, വെസ്റ്റ്ബാങ്കിൽ ജൂത കോളനികൾ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തള്ളിപ്പറയാനാവില്ലെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറ‍ഞ്ഞത്. അധികാരം നിലനിർത്താൻ പാടുപെടുന്ന പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന് പുതുജീവൻ നൽകുന്നതാണ് യുഎസ് പ്രഖ്യാപനം. അതെ സമയം യുഎസ്സിന്റെ...
ഹോങ്കോങ്:   ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. മൂന്നു ദിവസത്തോളമായി ഹോങ്കോങ്ങ് പോളിടെക്നിക് സര്‍വകലാശാലയില്‍ കഴിയുകയായിരുന്ന പ്രക്ഷോഭകരില്‍ ചിലര്‍ പുറത്തു കടന്നതായും, നൂറോളം പേര്‍ അവശേഷിക്കുന്നതായും ഹോങ്കോങ്ങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ക്യാമ്പസ് വിട്ട് പുറത്ത് പോകാന്‍ പോലീസ് അന്ത്യശാസനം നല്‍കിയെങ്കിലും സമാധാന ചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതെ പ്രക്ഷോഭകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ക്യമ്പസില്‍ കഴിയുന്ന...
ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി മന്ത്രിയെ കാണാന്‍ സാധിക്കാതെ, നിവേദനം നല്‍കി മടങ്ങേണ്ട സാഹചര്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായത്. അദ്ധ്യാപക സംഘടനകളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചതിനാല്‍ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യും.മുന്‍ യുജിസി അദ്ധ്യക്ഷനടക്കമുള്ള മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍...