27 C
Kochi
Sunday, December 5, 2021

Daily Archives: 4th November 2019

അവതാരം എന്ന ചിത്രത്തിന് ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഓണ്‍ എയര്‍ഈപ്പന്‍'. നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ജഫേഴ്‌സ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ ആണ് നിര്‍മാണം.താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്‍വേ, ലയണ്‍, ട്വന്‍റി ട്വന്‍റി, ക്രിസ്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലാണ് ദിലീപും ജോഷിയും മുന്‍പ്...
സൗദി അറേബ്യ:   സൗദി അറേബ്യയുടെ വൻകിട എണ്ണ കമ്പനിയായ അരാംകോ ഓഹരിവിൽപനയ്ക്കു തയ്യാറാകുന്നു. ഈ മാസം ഒൻപതിനാണ് പ്രഥമ ഓഹരി വിൽപ്പന.ഏറെകാലമായി വിപണി കാത്തിരുന്ന പ്രഖ്യാപനമാണ് ഞായറാഴ്ച പുറത്തുവന്നത്. ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയുടെ രണ്ടു ശതമാനം ഓഹരിക്ക് ഇരുപതു ബില്യണ്‍ ഡോളറാണ് മൂല്യം.അരാംകോയുടെ  ഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങാനും വിൽക്കാനും കഴിയും വിധം വിപണിയിലെത്തുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ഞായറാഴ്ച സൗദി ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്.സൗദി...
 ന്യൂയോര്‍ക്ക്: പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്സിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെ പുറത്താക്കി. കീഴ്ജീവനക്കാരില്‍ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രൂക്കിനെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്.കമ്പനിയിലെ മാനേജര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും, കീഴ്ജീവനക്കാരുമായി നേരിട്ടോ അല്ലാതയോ പ്രണയബന്ധങ്ങളിലോ മറ്റുരഹസ്യബന്ധങ്ങളിലോ ഏര്‍പ്പെടുന്നത് കമ്പനി വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചതിനാണ് സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനെതിരെ നടപടി സ്വീകരിക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.വിടവാങ്ങുന്നതിന് മുന്നോടിയായി കമ്പനിയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്ക് തനിക്ക് ഒരു...
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി കരുതല്‍ തടങ്കലിലാക്കിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാക്കളെ, പുതിയ സ്ഥലത്തേക്ക് മാറ്റാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേതാക്കളെ താമസിപ്പിച്ചതിന് 2.65 കോടിരൂപയുടെ ബില്ലാണ് ഹോട്ടല്‍ മാനേജ്‌മെന്‍റ് അധികൃതര്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് നേതാക്കളെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ മൂന്നുമാസത്തെ ബില്ലാണിത്.ദാല്‍ തടാകക്കരയിലുള്ള സെന്‍റോര്‍ ഹോട്ടലിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നത്. ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ഇത്.നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ...
റിയോ ഡി ജനീറോ:  ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫിക്സ്ചറുകള്‍ ആയി. ഇന്നത്തെ മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ണ്ണമായി. നവംബര്‍ 5ന് അര്‍ദ്ധരാത്രി മുതല്‍ ആണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക.ബ്രസീല്‍, സ്പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇറ്റലി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം നോക്കൗട്ട് റൗണ്ടില്‍ എത്തി. ഏഷ്യയെ പ്രതിനിധാനം ചെയ്ത് കൊറിയയും ജപ്പാനും നോക്കൗട്ട് റൗണ്ടില്‍ ഉണ്ട്.ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ അര്‍ജന്റീന തജിക്കിസ്താനെ 3-1ന് പരാജയപ്പെടുത്തി. സ്‌പെയ്ന്‍...
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ജനങ്ങളുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങളാണ് നഷ്‍ടമാകുന്നതെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.ഇക്കാര്യത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറ‍ഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു."വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത്...
കൊച്ചി:  തിരഞ്ഞെടുപ്പിനുമുമ്പ് വേഗത്തിലായിരുന്ന വൈറ്റില മേൽപ്പാല നിർമ്മാണം വീണ്ടും മന്ദഗതിയിലാണ് നടക്കുന്നത്. അതുമൂലം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. എറണാകുളം ജില്ലയിലെ പ്രധാന വഴിയായ വൈറ്റിലയിൽ എന്നും ബ്ലോക്കാണ്. ഇതിനു പരിഹാരമായി തുടങ്ങിയ മേൽപ്പാല നിർമ്മാണം വീണ്ടും മന്ദഗതിയിലായതിന്റെ ആശങ്കയിലാണ് ജനങ്ങൾ.മേൽപ്പാല നിർമാണത്തോടെ വ്യാപാരസ്ഥാപനങ്ങൾക്ക് അസൗകര്യവും നഷ്ടവും സംഭവിക്കുന്നുണ്ട്. ബ്ലോക്ക് കാരണവും, ചുറ്റിത്തിരിഞ്ഞു കറങ്ങിവരുന്നതുകൊണ്ടും പലരും വൈറ്റിലയിലെ വ്യാപാരസ്ഥാപനങ്ങളെ ഒഴിവാക്കുന്നു. അതുമൂലം പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.എന്നാൽ പാലംപണി നല്ല രീതിയിലാണ് മുന്നേറുന്നതെന്നും,...
വാഷിങ്ടൺ:  ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച് അന്വേഷിക്കണമെന്ന് രണ്ട് മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍മാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ടിക് ടോക്ക് ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം ഉയർന്നുവന്നിരിക്കുന്നത്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന ടിക് ടോക്ക് അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും മറികടന്നിരുന്നു.ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജോസഫ് മഗ്വയറിനുള്ള കത്തില്‍ സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക്...
കൊച്ചി:രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച സമരപന്തലിൽ ദിനംപ്രതി തൊഴിലാളി പ്രതിനിധികളുടെ എണ്ണം കൂടിവരികയാണ്.പൊതുമേഖലാ എണ്ണകമ്പനികൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യമൊട്ടാകെ പ്രേതിഷേധത്തിനു കാരണമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന് 53.29ശതമാനം ഓഹരിയുള്ള രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ വ്യവസായതാപനമായ ബിപിസിഎൽ -ൽ 11697 തൊഴിലാളികൾ സ്ഥിരം ജീവനക്കാരായുണ്ട്. 27000...
വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ മൂന്ന് മാവോയിസ്റ്റുകളെക്കൂടി തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരിക്കുന്നു. വിഷയത്തിൽ ജനാധിപത്യവിശ്വാസികളിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകുന്നു. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിൽ അവശേഷിച്ച ജനാധിപത്യ വിശ്വാസികളുടെയും യുവാക്കളുടെയും പ്രതിഷേധം ഉയർന്നു.സാമൂഹിക മാധ്യമങ്ങളിലടക്കം ഗൗരവമായി രാഷ്ട്രീയ ഇടപെടൽ നടത്തുന്ന യാസിൻ എസ്, അമൽദേവ് സി ജെ എന്നീ യുവാക്കൾ പ്രതിഷേധിച്ചു കൊണ്ട് പാർട്ടിയുടെ വർഗ്ഗ വിഭജന സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും...