Daily Archives: 29th November 2019
നേപ്പാളിൽ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വോളിബോള്‍ ടീമുകൾക്ക് വിജയത്തോടെ തുടക്കം. പുരുഷ ടീം ബംഗ്ലാദേശിനെതിരെ മൂന്ന് സെറ്റുകളിൽ നേരിട്ട് വിജയിച്ചപ്പോൾ വനിതാ ടീം ആതിഥേയരായ നേപ്പാളിനെ തകർക്കുകയായിരുന്നു.499 അംഗങ്ങൾ അടങ്ങുന്ന ഇന്ത്യന്‍ സംഘം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കായിക മേളയിൽ പങ്കെടുക്കും. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ചയാണ് നടക്കുന്നത്.
ഇന്ത്യ പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തില്‍ ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ പാകിസ്ഥാന്റെ മുഹമ്മദ് ഷൊയ്ബിനെ ഇന്ന് നേരിടും.പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ നിഷ്പക്ഷ വേദിയായ കസാഖിസ്ഥാനിലെ നൂർ സുൽത്താനിലേക്ക് മാറ്റുകയായിരുന്നു.ഇതിനെതിരെ പാക്കിസ്ഥാന് അപ്പീല്‍ നല്‍കിയെങ്കിലും രാജ്യാന്തര ടെന്നീസ് ഫെഡറേഷന് അംഗീകരിച്ചില്ല.ഇന്ത്യൻ ടീമിൽ ലിയാൻഡർ പെയ്സ്, രാംകുമാർ രാമനാഥൻ, സുമിത് നാഗൽ എന്നിവർ...
ഗോവ രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കുമ്പോള്‍ മലയാളത്തിന് വീണ്ടും അഭിമാനനേട്ടം. തുടർച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനുള്ള രജത മയൂര പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. മത്സര ഇനത്തിൽ പ്രദര്‍ശിപ്പിച്ച ജെല്ലിക്കെട്ട് എന്ന ചിത്രത്തിലെ സംവിധാനത്തിനാണ് പുരസ്കാരം.കഴിഞ്ഞതവണ ഈ മ യൗ വിന്റെ സംവിധാന മികവിനായിരുന്നു ലിജോ ജോസ് പെല്ലശ്ശേരി അവാര്‍ഡിന് അര്‍ഹനായത്. ബ്രസീലിയൻ ചിത്രമായ ‘മാരിഗെല്ല’ യിൽ കാർലോസ് മാരിഗെല്ലയെ അവതരിപ്പിച്ചതിന് സിയു ജോർജ്ജ്...
#ദിനസരികള് 955
സ്കൂള്‍ - കോളേജ് കാലങ്ങളുടെ അവസാനം സഹപാഠികളില്‍ നിന്നും ഓട്ടോഗ്രാഫില്‍ എഴുതിക്കിട്ടുന്നതില്‍ ഏറെയും ഓര്‍ക്കുക വല്ലപ്പോഴും എന്നു മാത്രമായിരിക്കും. അലസവും അലക്ഷ്യവുമായ ഒരു അടയാളപ്പെടുത്തല്‍ എന്നതിനപ്പുറത്തേക്ക് ആ വരികള്‍ക്ക് മറ്റൊരു അര്‍ത്ഥവും സങ്കല്പിച്ചെടുക്കാന് കഴിയാത്ത വിധം സ്വാഭാവികമായ ഒന്നായി എല്ലാവരും അതിനെ പരിഗണിക്കുന്നു.ആര്‍ക്കും ആരോടും പറയാവുന്ന മുനപോയ ഒന്ന്. അതുകൊണ്ടുതന്നെ ഓട്ടോഗ്രാഫിന്റെ പേജുകളില്‍ യാതൊരു വികാരവും ജനിപ്പിക്കാതെ നിരവധി ഓര്‍ക്കുക വല്ലപ്പോഴുംകള്‍ മയങ്ങിക്കിടക്കുന്നു.എന്നാല്‍ പി ഭാസ്കരന് 1950...
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചോല ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജ് ആണ് നായകനായി എത്തുന്നത്. നിമിഷ സജയനാണ് നായിക.മികച്ച നടി ഉള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ചിത്രം നേടിയിരുന്നു.കെ വി മണികണ്ഠന്, സനല്‍ കുമാര്‍ ശശിധരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സുഡാൻ:
1989 ല്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് മൂന്ന് പതിറ്റാണ്ടോളം സുഡാന് ഭരിച്ച ഒമര്‍ അല്‍-ബഷീറിന്റെ പാര്‍ട്ടി പിരിച്ചു വിടാന്‍ തീരുമാനമായി. രാജ്യത്തെ താല്‍ക്കാലിക ഭരണകൂടം പുറത്തിറക്കിയ പുതിയ നിയമത്തിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്. ഒമര്‍ അല്‍-ബഷീറിന്റെ ഭരണത്തിനെതിരെ സുഡാനില്‍ പരക്കെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ഏപ്രിലിലാണ് ഒമറിനെ സ്ഥാനഭ്രഷ്ടനാക്കുന്നത്. അതിനാല്‍ പുതിയ നിയമം പ്രതിഷേധക്കാര്‍ക്ക് ആശ്വാസമാവുകയാണ്.അതേ സമയം, സുഡാനിലെ സ്ത്രീകളുടെ വസ്ത്രധാരണവും, പെരുമാറ്റവും...
ഹോങ്കോങ്:
ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ് പുറത്തിറക്കിയ മനുഷ്യാവകാശ സംരക്ഷണ ബില്ലിനെതിരെ ഉറച്ച നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന. ചൈനീസ് ഭരണത്തിനു കീഴിലുള്ള ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലമെന്നും ചൈന മുന്നറിയിപ്പു നല്കി.ബീജിങ്ങില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുണ്ടായിരുന്നിട്ടും, പ്രതിഷേധക്കാരെ പിന്തുണച്ചു കൊണ്ടുള്ള ബില്ലില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനാശകരമായ വ്യാപാരയുദ്ധം അവസാനിപ്പിക്കാനുള്ള...
തിരുവനന്തപുരം:
സിനിമാമേഖലയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഷെയ്ന് നിഗവും, നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ഇനി മുതല്‍ പുതിയ ചിത്രങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ആരംഭിക്കാന്‍ സാധിക്കില്ല. ധനകാര്യ മന്ത്രിയുടെയും നിയമ മന്ത്രിയുടെയും നിയന്ത്രണത്തില്‍, വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിതരണക്കാരും ഫിലിം ചേംബര്‍ അംഗങ്ങളും പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാലാണ് സര്‍ക്കാര്‍, നടപടികള്‍ കടുപ്പിച്ചത്.ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് നാളെ തയ്യാറാക്കും. സിനിമാ മേഖലയില്‍ നിരീക്ഷണങ്ങള്‍...
ന്യൂഡൽഹി:
നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റേതാണ് സുപ്രധാന വിധി. എന്നാല്‍ അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിനു കഴിയുമെന്ന് കോടതി വ്യക്തമാക്കി.മെമ്മറിക്കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്കിയാല് അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്നായിരുന്നു നടിയുടെ നിലപാട്. നിയമപ്രകാരം പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറാന്‍ വകുപ്പുകളുണ്ടെങ്കിലും, ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത...
ശിവപുരി:
മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ ഉള്ളി കൊള്ളയടിച്ചു. ഉള്ളി വില കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വിലവരുന്ന ഉള്ളിയായിരുന്നു ട്രക്കിലുണ്ടായിരുന്നത്.ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷന് പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത...