25 C
Kochi
Wednesday, August 4, 2021
Home 2019 November

Monthly Archives: November 2019

നജാഫ്:   പെട്രോള്‍ റേഷനിങ് പദ്ധതി ആവിഷ്കരിക്കുകയും, സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന സംഘര്‍ഷം ശക്തമാകുന്നു. 2 ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. 7000ത്തോളം ആളുകളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു.തെക്കന്‍ നഗരമായ നജാഫിലുള്ള ഇറാനിയന്‍ കോണ്‍സുലേറ്റ് കെട്ടിടം പ്രക്ഷോഭക്കാര്‍ കത്തിച്ചു. ഉദ്യോഗസ്ഥരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. കെട്ടിടത്തിനകത്തേക്ക് അതിക്രമിച്ച് കയറിയ പ്രതിഷേധക്കാര്‍ ഇറാനിയന്‍ പതാക നീക്കം ചെയ്ത് ഇറാഖി പതാക...
സിഡ്‌നി:   ലോകമെമ്പാടും നയതന്ത്ര തസ്തികകളുള്ള രാജ്യമെന്ന നിലയില്‍ അമേരിക്കയെ പിന്തള്ളിക്കൊണ്ട് ചൈന. ഓസ്ട്രേലിയയില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പുറത്തുവിട്ട ആഗോള നയതന്ത്ര സൂചികയിലാണ് ചൈനയുടെ നേട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.ഇതുപ്രകാരം, ആഗോളതലത്തില്‍ ചൈനയ്ക്ക് 276 നയതന്ത്ര തസ്തികകളുണ്ട്. അതോടൊപ്പം, വാഷിങ്ടണിലുള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍സുലേറ്റുകളും ബീജിങ്ങിലുണ്ട്.രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം സുഗമമാക്കാന്‍ ഈ കോണ്‍സുലേറ്റുകള്‍ കാര്യമായ പങ്ക് വഹിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങളെ പരിപോഷിപ്പിക്കാന്‍ എംബസികള്‍ക്കും സാധിക്കും. അതേ സമയം, യുഎസിന്...
ഐ ലീഗ് ഫുട്ബോളിന് കോഴിക്കോട് കളമൊരുങ്ങുന്നു. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ് സി, നെരോക്ക എഫ് സിയെ നേരിടും. ഡ്യുറന്റ് കപ്പ് ജേതാക്കള്‍ എന്ന ഖ്യാതിയുമായി ഐ ലീഗിന് തയ്യാററെടുക്കുകയാണ് ഗോകുലം കേരള എഫ് സി. ടീമിന്റെ പരിശീലനം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഇത്തവണയും കിരീടം നേടുകയാണ് ലക്‌ഷ്യം.കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഗോകുലം....
രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. പേട്ടയുടെ വലിയ വിജയത്തിനു ശേഷമുളള രജനി ചിത്രം പൊങ്കലിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചുമ്മാ കിഴി എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം എസ് പി ബാലസുബ്രഹ്മണ്യമാണ് പാടിയിരിക്കുന്നത്. വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. നയന്‍താരയാണ് ...
ന്യൂഡൽഹി:   ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ നിലപാടെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അധീര്‍ ര‍ഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ ഉന്നയിച്ചത്. ഇതിനു പിന്നാലെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലെ പ്രതിരോധ ഉപദേശക സമിതിയില്‍ നിന്ന് പ്രജ്ഞയെ ഒഴിവാക്കി.മഹാത്മാ ഗാന്ധിയുടെ വിചാരധാരയ്ക്കെതിരെയുള്ള ഒരു നീക്കവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് വ്യക്തമാക്കി. പ്രജ്ഞയുടെ പ്രസ്താവന തീര്‍ത്തും...
കാഞ്ഞങ്ങാട്:   വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ കാസര്‍ഗോഡ്, 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. കാഞ്ഞങ്ങാട് നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. സിനിമാതാരം ജയസൂര്യ മുഖ്യാതിഥിയായി.28 വേദികളിലായി നടക്കുന്ന 239 മത്സരങ്ങളില്‍ 12,000 കലാകാരന്‍മാര്‍ പങ്കെടുക്കും. ഉദ്ഘാടന ദിനമായ ഇന്ന് മുഖ്യവേദിയില്‍ പരമ്പരാഗത കലാരൂപങ്ങള്‍ പ്രദര്‍ശനയിനത്തില്‍ അരങ്ങേറി. ഡിസംബര്‍ ഒന്ന് ഞായറാഴ്ചയാണ് മേളയ്ക്ക് കൊടിയിറക്കം.
മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്‍റ് ഉയര്‍ന്ന് 41,163 ലും, നിഫ്റ്റി 12,138 ലും എത്തി. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാദ്യമായാണ് 32,000 ഭേദിക്കുന്നത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 245 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍റ് ടി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്‍റര്‍ടെയിന്‍മെന്‍റ്, വേദാന്ത,...
കൊച്ചി: ശബരിമല കയറുന്നതിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബിന്ദുവിനെ അക്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.ഇന്നലെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നില്‍വെച്ചാണ് ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭന്‍ ബിന്ദുവിനു നേരെ മുളക് സ്പ്രേ പ്രയോഗിച്ചത്. ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ...
ന്യൂ ഡല്‍ഹി: ഇലക്ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇ–സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ സംബന്ധിച്ച് സെപ്റ്റംബർ 18 ന് പുറപ്പെടുവിച്ച ഓർഡിനൻസിന് ബദലായിരിക്കും പുതിയ ബില്‍.യുവാക്കളെ സ്വാധീനിക്കാൻ ഇ-സിഗരറ്റുകൾ ഫാഷനായി വിപണനം ചെയ്തു. ഇത് ഒടുവിൽ ലഹരിവസ്തുക്കളുടെ ആസക്തിയിലേക്ക് നയിക്കും. അതിനാൽ നിരോധനം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു.പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള മിക്ക പാർട്ടികളും ബില്ലിനെ പിന്തുണച്ചെങ്കിലും നിയമനിർമ്മാണത്തിനുള്ള ഓർഡിനൻസ് മാർഗം...
മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാര്‍മ എന്നീ ഓഹരികള്‍ സൂചികകള്‍ക്ക് കരുത്തേകി. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരമാമായി ഇടക്കാല കരാര്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.സെന്‍സെക്‌സ് 199.31 പോയിന്‍റ് നേട്ടത്തില്‍ 41020ലും നിഫ്റ്റി 63 പോയിന്‍റ് ഉയര്‍ന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210...