Fri. Apr 26th, 2024
എറണാകുളം:

 
എറണാകുളം നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ നടത്തിപ്പില്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവായി.

മാന്‍പവര്‍ മാനേജ്മെന്‍റ് – ആർ രേണു, ഡെപ്യൂട്ടി കളക്ടർ, ഇലക്ഷൻ.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം- സത്യപാലൻ നായർ, എൽ എ സ്പെഷ്യൽ തഹസിൽദാർ

ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്‍റ്- കെ മനോജ് കുമാർ, ആര്‍ ടി ഒ

തിരഞ്ഞെടുപ്പ് പരിശീലനം- വി ഇ അബ്ബാസ്, സ്പെഷ്യൽ തഹസിൽദാർ, കെഎംആർപി

മെറ്റീരിയല്‍ മാനേജ്മെന്‍റ്- ജോർജ്ജ് ജോസഫ്, ഹുസൂർ ശിരസ്തദാർ.

മാതൃകാ പെരുമാറ്റചട്ട പാലനം &; ക്രമസമാധാന പരിപാലനം – കെ ചന്ദ്രശേഖരൻ നായർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. ജില്ലാ സെക്യൂരിറ്റി പ്ലാനും, ഹെല്‍പ്പ് ലൈനും പരാതിപരിഹാരവും ഇദ്ദേഹത്തിന്റെ ചുമതലയിൽ പെടും.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം – ജി ഹരികുമാർ, ഫിനാന്‍സ് ഓഫീസര്‍.

നിരീക്ഷകര്‍ക്കുവേണ്ട ക്രമീകരണങ്ങള്‍- സ്നേഹിൽ കുമാർ സിങ്, സബ് കളക്ടർ.

ബാലറ്റ് പേപ്പർ & ഡമ്മി ബാലറ്റ് – കെ എം എൽദോ, സ്പെഷ്യൽ തഹസിൽദാർ, എൽ എ.

മീഡിയ – നിജാസ് ജ്യുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ.

കമ്പ്യൂട്ടര്‍വത്ക്കരണം, ഐസിടി ആപ്ലിക്കേഷന്‍- ശ്യാമ, ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസർ.

വോട്ടര്‍ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്പ്) – എം എസ് മാധവിക്കുട്ടി,
അസി. കളക്ടര്‍.

പരാതി പരിഹാരം & ഹെൽപ് ലൈൻ – പി പത്മകുമാർ, ഡെപ്യൂട്ടി കളക്ടർ എൽ എ.

എസ്എംഎസ് നിരീക്ഷണം – ജോർജ്ജ് ഈപ്പൻ, അഡീഷണൽ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍.

കേരളത്തിൽ 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21 നു നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചിരുന്നു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ 24 നു വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *