Fri. Apr 19th, 2024
തി​രു​വ​ന​ന്ത​പു​രം:

പി​.എ​സ്‌​.സി. പ​രീ​ക്ഷ​ ചോ​ദ്യങ്ങൾ ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യം സംബന്ധിച്ചു മു​ഖ്യ​മ​ന്ത്രി പി​.എ​സ്‌​.സി.യെ സ​മീ​പി​ക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് പി​.എ​സ്‌.​സി​.യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ​ച​ര്‍​ച്ച​ന​ട​ത്തും.

സെപ്തംബര്‍ ഏഴിന് നടന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ വച്ചായിരുന്നു, ഇ​തു​സം​ബ​ന്ധി​ച്ച്‌ പി​.എ​സ്‌.​സി. അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് മുഖ്യമന്ത്രി അറിയിച്ചത്. തുടര്‍ച്ചയായ അവധി വന്നതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നീണ്ടത്.

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും മാതൃഭാഷയും മലയാളമായിരുന്നിട്ട് കൂടി പി.എസ്.സി. ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രം വരുന്നതിനെതിരെ നേരത്തെയും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലീഷ് പ്രാവീണ്യം കൂടുതലുണ്ടാവാൻ സാധ്യത സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നവർക്കാണ്. ഇക്കാരണത്താൽ, താഴേക്കിടയിലുള്ളവരുടെ അവസരം കൂടിയായിരുന്നു ആംഗലേയത്തിൽ (ഇംഗ്ലീഷിൽ) മാത്രം പരീക്ഷ ചോദ്യങ്ങൾ അച്ചടിക്കുന്നതിലൂടെ പി.എസ്.സി. തട്ടിപ്പറിക്കുന്നത് എന്നതായിരുന്നു ഇത്തരം വിമർശനങ്ങൾക്ക് ഹേതു.

Leave a Reply

Your email address will not be published. Required fields are marked *