Tue. Apr 23rd, 2024
ബെംഗളൂരു:

ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തിയതായി ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രം ലാൻഡറുടെ സ്ഥാനം കണ്ടെത്താനായിട്ടുണ്ട്, എന്നാൽ, ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല എന്ന്, ഇസ്രൊ ട്വീറ്ററിലൂടെ അറിയിച്ചു. നിലവിൽ, വിക്രമുമായി ബന്ധം പുനർസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇസ്രൊ വ്യക്തമാക്കി.

സോഫ്റ്റ് ലാൻഡിംഗ് ശ്രമം പരാജയപ്പെട്ട ശേഷം വിക്രം ലാൻഡറിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇസ്രൊയുടെ ഭാഗത്ത് നിന്ന് ഇതാദ്യമായാണ് ഒരു ഔദ്യോഗിക അറിയിപ്പ് വരുന്നത്. ലാൻഡറുടെ ചിത്രങ്ങൾ ഓർബിറ്റർ വഴി പകർത്തിയിട്ടുണ്ടെന്ന്, ഇസ്രൊ ചെയർമാൻ ഡോ.കെ. ശിവൻ അറിയച്ചതായി വാർത്താ ഏജൻസികൾ നേരത്തെ, റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *