Fri. Mar 29th, 2024
ദില്ലി:

മാല മോഷ്ടാക്കളെ ധീരതയോടെ നേരിട്ട് രണ്ടു പെൺകുട്ടികൾ. ദില്ലിയിലെ നന്‍ഗ്ലോയിലെ ഒരു തെരുവിലാണ് സംഭവം. പട്ടാപ്പകൽ പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച ബൈക്കിലെത്തിയ മോഷ്ടാക്കളെ പെൺകുട്ടികൾ വലിച്ചു താഴെയിട്ടു. ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാക്കളെ കൈകാര്യം ചെയ്തു.

ബൈക്കിലെത്തിയ രണ്ടു മോഷ്ടാക്കൾ സെെക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ പെൺകുട്ടികൾക്ക് പിറകെ കൂടിയിരുന്നു. പെൺകുട്ടികൾ റോഡ് മുറിച്ച് കടക്കാന്‍ നോക്കുമ്പോൾ ബെെക്കിൽ ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ മാല പൊട്ടിക്കുകയും ചെയ്തു. എന്നാൽ, ഇവരെ രണ്ടു പെൺകുട്ടികളും ചേർന്നു വലിച്ചു തറയിലേക്കിടുകയായിരുന്നു. ബെെക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. ഇതിന് ശേഷം മുന്നോട്ട് പോകാന്‍ നോക്കിയപ്പോള്‍ മാല പൊട്ടിച്ചയാളുടെ കെെയില്‍ ഒരു പെൺകുട്ടി പിടിച്ച് വലിച്ചതോടെ ബെെക്കിന്‍റെ നിയന്ത്രണം വിട്ട് താഴെ വീണു. സമീപത്തെ സി.സി.ടി.വി. മോഷണ ശ്രമം പതിയുകയും ചെയ്തു. ഒരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, ഇതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
നിലവിൽ, ട്വിറ്ററിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണീ സംഭവം. രണ്ടു പെൺകുട്ടികളുടെയും ധീരതയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഉപഭോക്താക്കളൊക്കെ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *