Fri. Mar 29th, 2024

തെന്നിന്ത്യൻ സിനിമ മേഖലയിൽ വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്ന താരറാണി, തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ഗര്‍ജനൈയുടെ ട്രൈലെർ പുറത്ത്.

ബോളിവുഡിൽ ഹിറ്റായ, അനുഷ്‍ക ശര്‍മ്മ നായികയായ ഹിന്ദി ചിത്രം, എൻഎച്ച്10 ആണ് തമിഴിൽ ഗര്‍ജനൈ എന്ന പേരില്‍ എത്തുന്നത്. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ, മധു എന്ന കഥാപാത്രമായിട്ടാണ് തൃഷ അഭിനയിക്കുന്നത്. തൃഷയ്ക്കൊപ്പം വംശി കൃഷ്‍ണയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അമ്രേഷ് ഗണേഷാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *