Fri. Apr 26th, 2024
ശ്രീ​ന​ഗ​ര്‍:

സുരക്ഷാ ഭീക്ഷണിയെ ചൊല്ലി കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ശ്രീ​ന​ഗ​റി​ലെ 190 സ്കൂ​ളു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മേ​ഖ​ല​യി​ലെ​യും സു​ര​ക്ഷ ഉ​റ​പ്പുവരുത്താൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രിച്ചതായും ഭ​ര​ണ​കൂ​ട വ​ക്താ​വ് വ്യക്തമാക്കി.

ല​സ്ജാ​ന്‍, സാ​ന്‍​ഗ്രി, പ​ന്ഥാ​ചൗ​ക്, നൗ​ഗാം, രാ​ജ്ബാ​ഗ്, ജ​വ​ഹ​ര്‍ ന​ഗ​ര്‍, ഗാ​ഗ്രി​ബാ​ല്‍, ധാ​ര, തീ​ഡ്, ബ​താ​മ​ലു, ഷാ​ല്‍​ടെം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളാ​യിരിക്കും തി​ങ്ക​ളാ​ഴ്ച തു​റ​ക്കു​ക. ഇത് സംബന്ധിച്ചു ശ്രീ​ന​ഗ​ര്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഷാ​ഹി​ദ് ഇ​ഖ്ബാ​ല്‍ ചൗ​ധ​രി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും ഒരു യോ​ഗം വി​ളി​ച്ച​താ​യും വ​ക്താ​വ് അറിയിച്ചു. ഈ​ദാ, വെ​യ്ന്‍​വാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല സ്കൂ​ളു​ക​ളും തു​റ​ക്കും. കു​ട്ടി​ക​ള്‍​ക്കു പഠന ദി​ന​ങ്ങ​ള്‍ ന​ഷ്ട​മാവുന്നത് പ​രി​ഗ​ണി​ച്ചായിരിക്കും ക്ലാ​സു​ക​ള്‍ പു​ന​ക്ര​മീ​ക​രി​ക്കു​മെ​ന്നു ചൗ​ധ​രി പറഞ്ഞു.

ഓഗസ്റ്റ് അ​ഞ്ചു മു​തലാണ് ജ​മ്മു കശ്മീരി​ന്‍റെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചത്. അതിർത്തികടന്നുള്ള ആക്രമണങ്ങളെപറ്റിയ രഹസ്യ വിവരം ലഭിച്ചുവെന്ന്, അറിയിച്ചു കൊണ്ടായിരുന്നു നിരോധനാജ്ഞ. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ജ​മ്മു കശ്മീരി​നു പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ന്ന നടപടിയും കേ​ന്ദ്ര സ​ര്‍​ക്കാരിൽ നിന്നും ഉണ്ടാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *