Fri. Apr 19th, 2024
തിരുവനന്തപുരം:

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയെ തുടർന്ന്, ശനിയാഴ്ച മുതൽ നാലാം തീയതി ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തു ജില്ലകളിലാണ് ഞായറാഴ്ച(1/09/2019) യെല്ലോ അലര്‍ട്ട് നൽകിയിട്ടുള്ളത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൾക്കായിരിക്കും നാളെ യെല്ലോ അലര്‍ട്ട്.
അതേസമയം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് മുതലായ നാല് ജില്ലകളിലും തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടായിരിക്കും. ഒപ്പം, സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടി യെല്ലോ അലര്‍ട്ട് നിലനിൽക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒറ്റ തിരിഞ്ഞുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *