31 C
Kochi
Friday, September 24, 2021

Daily Archives: 24th July 2019

തിരുനെൽവേലി:തിരുനെൽവേലി മുൻ മേയർ എം. ഉമ മഹേശ്വരിയെയും മറ്റു രണ്ടു പേരെയും മേലെപാളയത്തിലെ വീട്ടിൽ അജ്ഞാത സംഘം ചൊവ്വാഴ്ച കുത്തിക്കൊലപ്പെടുത്തി. മേയറും, ഭർത്താവ് മുരുകശങ്കർ (72), വീട്ടുജോലിക്കാരി മാരി (50) എന്നിവരുമാണു മരിച്ചത്. ഡി‌.എം‌.കെ. വനിതാവിഭാഗം പ്രവർത്തകയായ മഹേശ്വരി തിരുനെൽവേലിയിലെ ആദ്യത്തെ മേയറായിരുന്നു. 1991-2001 മേയർ സ്ഥാനം വഹിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശങ്കരൻകോവിൽ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച അവരെ എ.ഐ.എ.ഡി.എം.കെയുടെ കറുപ്പുസാമി പരാജയപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിൽ മൂന്നുപേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടാകാം...
തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനുള്ള എം.വിന്‍സെന്റ് എം.എല്‍.എ.യുടെ സ്വകാര്യബില്ലിന് അനുമതിയില്ല. വിശ്വാസ സംരക്ഷണം തടയണമെന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് സംബന്ധിച്ചുള്ള അനൗദ്യോഗിക ബില്ലാണ് എം.വിന്‍സെന്റ് കൊണ്ടുവന്നത്.ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്നും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭരണഘടനയുടെ അനുച്ഛേദം 26 പ്രകാരം അയ്യപ്പഭക്തര്‍ക്കുള്ള അവകാശമാണിത്. ഇതിനെതിരെ നിയമം കൊണ്ടുവരാതെ കേന്ദ്രസംസ്ഥാന...
ന്യൂഡൽഹി: കോൺഗ്രസ് - ജെ.ഡി.എസ്. സഖ്യത്തെ അധികാരത്തിലേക്കുള്ള പാതയിൽ ഒരു തടസ്സമായി കണ്ടവരുടെ അത്യാഗ്രഹം ജയിച്ചപ്പോൾ ജനാധിപത്യവും സംസ്ഥാനത്തെ ജനങ്ങളുമാണ് പരാജയപ്പെട്ടതെന്നു കർണ്ണാടക സർക്കാരിന്റെ പതനത്തിന്റെ ഏതാനും മണിക്കൂറുകൾക്കു ശേഷം കോൺഗ്രസ് രാഹുൽ ഗാന്ധി പറഞ്ഞു.14 മാസത്തെ ഭരണത്തിനു ശേഷം, ചൊവ്വാഴ്ച കർണ്ണാടക അസംബ്ലിയിൽ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ കോൺഗ്രസ് - ജെ.ഡി.എസ്. സർക്കാർ പരാജയപ്പെട്ടിരുന്നു.“ജനാധിപത്യവും, സത്യസന്ധതയും, കർണ്ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു.” രാഹുൽ ഗാന്ധി ട്വിറ്ററിൽ...
ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം വാങ്ങാൻ കഴിയില്ല” എന്ന് ബി.ജെ.പിക്കാർ ഒരു ദിവസം കണ്ടെത്തുമെന്ന് ട്വീറ്റു ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കർണ്ണാടക നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ എച്ച്. ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് - ജെ.ഡി.എസ്. സഖ്യത്തിന് പരാജയം നേരിടേണ്ടിവന്നു. വോട്ടെടുപ്പിൽ ബി.ജെ.പിയ്ക്ക് 105 ഉം...
കൊച്ചി:  ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച്‌ മാധ്യമങ്ങള്‍ക്കു കത്തെഴുതിയത് കോടതി അലക്ഷ്യമാണെന്നു കാണിച്ച്, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ് നൽകി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അഡ്വ. എസ് അശ്വകുമാര്‍ നൽകിയ ഹർജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടിയെടുത്തത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിൽ ഉത്തരവിട്ടിരിക്കുന്നത്.വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റതിന്, കോട്ടപ്പുറം സ്വദേശി വിജേഷ്...
#ദിനസരികള്‍ 827  കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. തൊണ്ണൂറ്റിയൊമ്പത് പേര്‍ കുമാരസ്വാമിക്ക് അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. അങ്ങനെ രണ്ടുമൂന്നാഴ്ചക്കാലമായി സംസ്ഥാനത്ത് തുടര്‍ന്നു പോന്ന അനിശ്ചിതാവസ്ഥയ്ക്കും വിരാമമായി.ഹീനമായ അട്ടിമറി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്. എല്ലാ വിധ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തിക്കൊണ്ടു നടന്ന നീക്കങ്ങളാണ് കുമാരസ്വാമിയുടെ രാജിയിലേക്ക് എത്തിച്ചതെന്ന് അക്കൂട്ടര്‍ വിലപിക്കുന്നു. എന്തായാലും കര്‍ണ്ണാടകയില്‍ ഇതുതന്നെയാണ്...