24 C
Kochi
Monday, September 27, 2021

Daily Archives: 24th July 2019

കൊച്ചി: 2007-08ല്‍ എസ്‌.ഐ. സെലക്ഷനില്‍ ഭീകരമായ തട്ടിപ്പാണ്‌ ഇടതു സര്‍ക്കാർ കാട്ടിയതെന്ന വലിയ ആരോപണവുമായി പി.ടി.തോമസ് എം.എൽ.എ.;കേരളത്തിലെ കസ്റ്റഡി മരണങ്ങളിലോക്കെ തന്നെ പ്രതികളാകുന്നത് പി.എസ്.സി. വഴി അനധികൃത നിയമനം ലഭിച്ച ഇത്തരം പോലീസുകാരാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് 2013-14ല്‍ നിയമനം നല്‍കി. വരാപ്പുഴയിലെയും നെടുങ്കണ്ടത്തേയും കസ്റ്റഡി മരണങ്ങളില്‍ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവരാണു, ഇതൊക്കെ ചേർത്ത് വായിക്കേണ്ടതുണ്ടെന്നും എം.എൽ.എ. കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ...
 തൃശൂര്‍:കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെ.പി.സി.സിക്ക് അതൃപ്തി. ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം വിലക്കിയതിനാണ് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര രംഗത്തെത്തിയത്. അനില്‍ അക്കരെയോട് കെ.പി.സി.സി ഇതു സംബന്ധിച്ച് വിശദീകരണം തേടിയേക്കും.മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്ന് അനില്‍ അക്കര തുറന്നടിച്ചു. ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാം. മുല്ലപ്പള്ളിയെപ്പോലെ താനും എ.ഐ.സി.സി അംഗമാണ്. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റാണെന്നതു...
ലണ്ടന്‍ : ബ്രിട്ടണ്‍ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സന്‍ ഇന്നു അധികാരമേല്‍ക്കും.ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ തലവാനാണദ്ദേഹം.യൂറോപ്യന്‍ യൂണിയനില്‍ നിന്നു കരാറില്ലെങ്കിലും 3 മാസത്തിനകം വിട്ടുപോരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ വിദേശകാര്യ മന്ത്രിയും ലണ്ടന്‍ മുന്‍ മേയറുമാണ് ബോറിസ് ജോണ്‍സന്‍ . കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പില്‍ 87.4 % അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതില്‍ തീവ്ര വലതുപക്ഷ വാദിയായ ബോറിസ് ജോണ്‍സനു ഹണ്ടിനേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ (92,153) ലഭിച്ചു. ഹണ്ടിനു...
ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന, നാല്പത്തൊമ്പതോളം പ്രമുഖവ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതി. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ കൊങ്കണ സെൻ, സിനിമാസംവിധായകരായ അനുരാഗ് കശ്യപ്, മണി രത്നം, ശ്യാം ബെനഗൽ എന്നിവരും ഉൾപ്പെട്ട ഒരു കൂട്ടം ആളുകളാണ് കത്തെഴുതിയതെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.ഇത്തരം കേസുകളിൽ മാതൃകാപരമായ ശിക്ഷ, വേഗത്തിലും, ഉറപ്പായും നടത്തണമെന്ന് ജൂലൈ 23 ന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.“മുസ്ലീങ്ങളേയും, ദളിതരേയും, മറ്റു ന്യൂനപക്ഷവിഭാഗക്കാരേയും കൊല്ലുന്നത്...
മുംബൈ: റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 12ന് ഇന്ത്യയില്‍ എത്തും. രാജ്യവ്യാപകമായി എത്തിക്കാണാനാണ് ജിയോ ശ്രമിക്കുന്നത്. ജിയോ ഗിഗാ ഫൈബറിന്റെ ബീറ്റാ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇപ്പോള്‍. ബീറ്റാ വേര്‍ഷനില്‍ ഇന്ത്യയിലെ 1100 നഗരങ്ങളിലായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജിയോ ഇന്ത്യയില്‍ അവരുടെ ഫൈബര്‍ ടു ഹോം സേവനമായ ജിയോ ഗിഗാ ഫൈബര്‍ ഇന്ത്യയില്‍ ഉടനീളം എത്തിക്കാന്‍ ഒരുങ്ങുന്നത്. 4500 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിലാണ് ജിയോ ഗിഗാഫൈബര്‍...
വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ എന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തീവ്രവാദ സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ പീഡനങ്ങൾ സഹിക്കവയ്യാതെ ഭീകരാക്രമണത്തിൽ ഏർപ്പെട്ട യുവാവായിരുന്നു ചാവേറാക്രമണം നടത്തിയതെന്നും ഇമ്രാൻഖാൻ കുറ്റപ്പെടുത്തി....
പാക്കിസ്ഥാന്‍: കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തോടുള്ള ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്.'70 വര്‍ഷമായി തുടരുന്ന ഇന്ത്യ പാക് സംഘര്‍ഷത്തിന് മദ്ധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തില്‍ ഇന്ത്യയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ട്വിറ്റ് ചെയ്ത്ത. തലമുറകളായി കശ്മീരികള്‍ കഷ്ടത അനുഭവിക്കുകയും അനുദിനം ദുരിതമനുഭവിക്കുകയും ചെയ്യുകയാണ് ഇതിന് ഒരു...
തിരുവനന്തപുരം: നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സി യെക്കുറിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ രണ്ട് വിദ്യാര്‍ഥികള്‍ കോളജില്‍ നിന്ന് പി.എസ്.സി. പരീക്ഷ എഴുതി സ്ഥാനം നേടിയെന്നാരോപിച്ച് വലിയ പ്രചരണങ്ങളാണ് നടക്കുന്നത് .എന്നാല്‍ വസ്തുത അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഇതിന്റെ പേരില്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ തകര്‍ക്കാന്‍...
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബി.സി.സി.ഐ.  ഐ.പി.എല്‍. വിപുലീകരിക്കുന്ന തരത്തിലുളള വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും ഇപ്പോള്‍ നടന്നില്ലെന്നും ബി.സി.സി.ഐ. അറിയിച്ചു.പത്ത് ടീമുകളാക്കി വര്‍ദ്ദിപ്പിച്ചാല്‍ ലീഗിന്റെ ദൈര്‍ഘ്യവും മത്സരങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടി വരും. മാത്രമല്ല ലീഗിന്റെ ദൈര്‍ഘ്യം അധികരിക്കുന്നത് ക്രിക്കറ്റ് ആരാധകരുടെ താത്പര്യത്തിനു വിരുദ്ധമാണെന്നും ബി.സി.സി.ഐ. പറഞ്ഞു. ഐ.സി.സി അനുവദിച്ച് നല്‍കുന്ന വിന്‍ഡോയില്‍ മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്...
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായഭിന്നത കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ക്വാറം തികയാത്തത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് . നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ്. കെ. മാണി വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രശ്‌നപരിഹാരത്തിനെത്തിയ യുഡിഎഫ് യോഗം പരിഹാരം ആകാതെ പിരിയുകയും ചെയ്തു. ഇതോടെയാണ്...