Wed. Apr 24th, 2024
ന്യൂഡല്‍ഹി:

കര്‍ണ്ണാടകയില്‍ വിമത രാജിയെ തുടര്‍ന്നുള്ള രാഷ്​ട്രീയ അനിശ്ചിതത്വം തുടരുന്നു. രാജിക്കത്ത്​ നല്‍കിയ 13 വിമത എം.എല്‍.എമാരുടെ രാജിയില്‍ സ്​പീക്കര്‍ കെ.​​ആ​​ര്‍. ര​മ​​ശ്​​​കു​​മാ​​ര്‍ ഇന്ന്​ തീരുമാനമെടുത്തേക്കും. രാജി നല്‍കിയ എം.എല്‍.എമാരെ അയോഗ്യരാക്കി സഖ്യ സര്‍ക്കാറിനെ രക്ഷി​ച്ചേക്കുമെന്നും സൂചനയുണ്ട്​.

എട്ട്​ കോണ്‍ഗ്രസ്‌ എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ്​ സഖ്യ സര്‍ക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയത്​. ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​​​ന്റെ ര​​ക്ഷാ​​ദൗ​​ത്യ​​ത്തി​​ന്​ തി​​രി​​ച്ച​​ടി​​യാ​​യി സ്വ​​ത​​ന്ത്ര എം.​​എ​​ല്‍.​​എ എ​​ച്ച്‌. നാ​​ഗേ​​ഷും കെ.​​പി.​​ജെ.​​പി അം​​ഗം ആ​​ര്‍. ശ​​ങ്ക​​റും തി​​ങ്ക​​ളാ​​ഴ്​​​ച മ​​ന്ത്രി​​സ്​​​ഥാ​​നം രാ​​ജി​​വെ​​ച്ച്‌​ ബി.​​ജെ.​​പി​​ക്ക്​ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​രു​​വ​​രു​​ടെ​​യും പി​​ന്തു​​ണ ല​​ഭി​​ച്ച​​തോ​​ടെ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ബി.​​ജെ.​​പി​​യു​​ടെ അം​​ഗ​​ബ​​ലം 107 ആ​​യി. ഇതോടെ എച്ച്‌.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും 107 പേര്‍ ബി.ജെ.പിക്കും എന്ന നിലയിലായി.

അ​തേ​സ​മ​യം, മും​ബൈ​യി​ലെ ഹോ​ട്ട​ലി​ല്‍ ക​ഴി​യു​ന്ന വി​മ​ത എം.​എ​ല്‍.​എ​മാ​രെ ഗോ​വ​യി​ലേ​ക്ക്​ മാ​റ്റാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. അനുനയത്തിന്​ കോണ്‍ഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *