Wed. Apr 24th, 2024
കാലിഫോർണിയ:

 

ജന്മനായുള്ള മുടിയുടെ പേരിലുള്ള വിവേചനം തടയാനുള്ള നിയമം കാലിഫോർണിയ പാസ്സാക്കി. വർണ്ണ വിവേചനം തടയാനുള്ള നടപടികളിൽ ഒന്നാണ് ഇത്. അസംബ്ലിയിൽ ഐകകണ്ഠ്യേന പാസ്സാക്കിയ ബില്ല് ഇപ്പോൾ ഗവർണറുടെ ഒപ്പിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. ഈ ബില്ല് വർണ്ണം എന്ന വാക്കിന്റെ നിർവചനം കൂടുതൽ വ്യക്തമാക്കും.

ചരിത്രപരമായി തന്നെ മുടിയും വംശത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. വംശവുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടാവുന്ന, മുടിയുടെ പേരിലുള്ള വിവേചനത്തെയും ഇനി വംശവിവേചനത്തിന്റെ പരിധിയിലുൾപ്പെടുത്തും. ലോസ് ആഞ്ചലസിൽ നിന്നുള്ള ഡെമോക്രാറ്റ് ആയ ഹോളി മിച്ചലാണ് ക്രൗൺസ് ആക്ട് അഥവാ ക്രീയേറ്റ് എ റെസ്പെക്ടഫുൾ ആൻഡ് ഓപ്പൺ വർക്സ്പേസ് ഫോർ നാച്ചുറൽ ഹെയർ എന്ന ബില്ല് സഭയിൽ അവതരിപ്പിച്ചത്.

പ്രാഥമികമായ മനുഷ്യാവകാശവും വ്യക്തിപരമായ അഭിമാനത്തിന്റെയും പ്രശ്നമാണിതെന്നാണ് മിച്ചൽ അഭിപ്രാ യപ്പെട്ടത്. ജന്മനാ തനിക്കുള്ള മുടിയുടെ പേരിൽ ജോലി ലഭിക്കാത്തത് തീവ്രമായ പ്രശ്നങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

വിവിധ വംശത്തിലും നിറത്തിലുമുള്ള ആളുകളെ അപമാനിക്കുന്ന തരത്തിൽ, പുറമെ റേസ് ന്യൂട്രൽ ആയി പ്രവർത്തിക്കുന്ന സ്കൂളുകളുടെയും മറ്റു സ്‌ഥാപനങ്ങളെയും നിരോധിക്കണമെന്നും ബില്ലിൽ പറയുന്നു.
മുടിയുടെ പേരിൽ സ്കൂളിൽ വിവേചനം അനുഭവിക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ഉണ്ടെന്നും, പല അധ്യാപകരും മറ്റു കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധ മാറാതിരിക്കാൻ വേണ്ടി എന്ന രീതിയിൽ വ്യാജ കാരണം പറഞ്ഞ് ഇത്തരം കുട്ടികളോട് മുടി മുറിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞിട്ടുണ്ടെന്ന് മിച്ചൽ വ്യക്തമാക്കി.

അമേരിക്കയിൽ മുമ്പു തന്നെയുള്ള കറുത്ത വർഗക്കാരോടുള്ള വിവേചനത്തെയും, യൂറോപ്പിനെ മാതൃകയാക്കിയുള്ള ഒരു സൗന്ദര്യ സങ്കല്പത്തിന്റെ ആവിർഭാവം എന്താണെന്നതിനെക്കുറിച്ചും, പ്രൊഫഷണൽ രീതി മുതലായ സാമൂഹിക നിർമിതമായ കെട്ടുപാടുകളിലേക്കു നയിക്കുന്നതിനെക്കുറിച്ചും എല്ലാം തന്നെ ഈ ബില്ല് വിരൽ ചൂണ്ടുന്നു. ഇപ്പോഴും ലോകമെമ്പാടും യൂറോപ്പ് മാതൃകയായുള്ള സൗന്ദര്യ സങ്കൽപ്പമാണ് നിലനിൽക്കുന്നത്. ഇതിനു യോജിക്കാത്തവരെ അവരുടെ ശാരീരിക പ്രത്യേകതകളെ ഇത്തരം രീതിയിലേക്ക് പരുവപ്പെടുത്തിയെടുക്കുന്ന രീതിയാണ് ഇന്ന് പിന്തുടരുന്നത്.

ജോലിസ്ഥലത്തും വീടുകളിലും പൊതുവിദ്യാലയങ്ങളിലും മുടിയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കാനുള്ള നിർദ്ദേശം ഈ ആഴ്ച ന്യൂജേഴ്‌സി നിയമസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ ഒരു കറുത്ത വർഗക്കാരനായ ഹൈസ്‌കൂൾ ഗുസ്തിക്കാരനോട്, മുടി മുറിക്കാൻ നിർബന്ധിതനാകുകയോ അല്ലെങ്കിൽ ഒരു മത്സരം നഷ്‌ടപ്പെടുത്തുകയോ ചെയ്യണമെന്നു പറഞ്ഞ സംഭവത്തിന്റെ തുടർച്ചയെന്നോണമാണ് ഈ ബില്ല്.

ഫെബ്രുവരിയിൽ, ന്യൂയോർക്ക് സിറ്റി മനുഷ്യാവകാശ കമ്മീഷൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു, ഇത് ജോലിസ്ഥലത്തും സ്കൂളിലും പൊതു താമസ സ്ഥലങ്ങളിലും മുടിയുടെയോ ഹെയർസ്റ്റൈലിന്റെയോ അടിസ്ഥാനത്തിലുണ്ടാവുന്ന വിവേചനം നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *