31 C
Kochi
Friday, September 24, 2021

Daily Archives: 4th July 2019

റായ്‌സിയാബാരി:  ത്രിപുരയിലെ ധലായി ജില്ലയിൽ, പശുമോഷ്ടാവ് എന്ന സംശയത്തിൽ ഒരാളെ, ബുധനാഴ്ച, ആൾക്കൂട്ടം മർദ്ദിച്ചുകൊന്നുവെന്നു എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.ധലായി ജില്ലയിലെ റായ്‌സിയാബാരിയിലെ ഒരു ആദിവാസി ഗ്രാമത്തിലെ ജ്യോതി കുമാർ എന്നയാളാണു മരിച്ചത്. 36 കാരനായ ജ്യോതികുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ജ്യോതികുമാർ രായ്‌സിയാബാരിയിലെ ഒരു വീട്ടിലെ പശുത്തൊഴുത്തിൽ കടന്നത്, ആ വീട്ടുകാർ അറിയുകയും, അവർ ബഹളം കൂട്ടി ആളുകളെ അറിയിച്ചപ്പോൾ, ആ ഗ്രാമവാസികൾ വന്ന് ജ്യോതികുമാറിനെ മർദ്ദിച്ചുവെന്നുമാണു വാർത്തകൾ.
#ദിനസരികള്‍ 808  നേരു പറയണമങ്ങുവിളിക്കെയെന്‍ പേരു മധുരമായിത്തീരൂന്നതെങ്ങനെ? നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍ താരു പോലെ മൃദുവാകുന്നതെങ്ങനെ? – എന്ന ജി. ശങ്കരക്കുറുപ്പിന്റെ ചോദ്യത്തിന് മധുരോദാരമായ ഒരുത്തരം സങ്കല്പിച്ചു നോക്കാത്തവന്‍ മനുഷ്യനായുണ്ടോ? എത്ര മുരടനായ ഒരുവന്റെ ഹൃദയത്തിലും ചില അനുരണനങ്ങളുണ്ടാകുവാനും വസന്തോത്സവങ്ങളുടെ ഉച്ചസ്ഥായിയിലേക്ക് പൊടുന്നനെ വന്നു വീണ ഒരുവനെപ്പോലെ കാല്പനികനാകാനും ഈ ചോദ്യം പ്രേരിപ്പിക്കുന്നു. ജി. എന്ന കവിയെക്കുറിച്ച് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് അദ്ദേഹത്തോട് ഇത്തരം വരികളെ മുന്‍നിറുത്തി ഒരിഷ്ടമൊക്കെയുണ്ട്.സത്യം...
അബുദാബി:  മക്കളുമെത്ത് യു.എ.ഇയിലേക്കു യാത്ര ചെയ്യാനിരിക്കുന്ന മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന, 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിസ സൗജന്യമായി ലഭിക്കും. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഈ ആനുകൂല്യം. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഇത്തരം വിസ സൗജന്യമായിരിക്കും.വിനോദ സഞ്ചാരത്തിനായി യു.എ.ഇയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് കുട്ടികൾക്കായുള്ള സൗജന്യ വിസ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം...
തിരുവനന്തപുരം:  കേരളം അതിജീവിച്ച പ്രളയം രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. 483 ലധികം ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ഭീകരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു.സഹായ ഹസ്തം നീട്ടി നിരവധി പേരാണ് വന്നത്. അതിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പങ്ക്‌ ശ്രദ്ധേയമാണ്. സ്വന്തം ജീവൻ പോലും പണയം വെച്ചു കൊണ്ട് പ്രളയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ കടന്നു ചെന്ന അവരെ പെട്ടെന്ന്...
കാലിഫോർണിയ:  വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്രധാനപ്പെട്ട മൂന്നു സാമൂഹിക മാധ്യമങ്ങളും പണിമുടക്കി. ഇന്നലെ വൈകീട്ടോടെ ആണ് സംഭവം. ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് ലോകമെങ്ങും ഉണ്ടായതായും രേഖപ്പെടുത്തി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കൂടുതലായി ബാധിച്ചത്. സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട് എങ്കിലും വോയ്സ് മെസ്സേജുകൾ, ഫോട്ടോകൾ എന്നിവ ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.വ്യാപകമായി പടർന്ന ഏതെങ്കിലുമൊരു ബഗ് ആയിരിക്കാം ഇതിന് കാരണമെന്ന നിഗമനത്തിലാണ് വിദഗ്ദ്ധർ. ഈ സംഭവത്തെ...