Fri. Apr 26th, 2024
അബുദാബി:

 

മക്കളുമെത്ത് യു.എ.ഇയിലേക്കു യാത്ര ചെയ്യാനിരിക്കുന്ന മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന, 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിസ സൗജന്യമായി ലഭിക്കും. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഈ ആനുകൂല്യം. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഇത്തരം വിസ സൗജന്യമായിരിക്കും.

വിനോദ സഞ്ചാരത്തിനായി യു.എ.ഇയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് കുട്ടികൾക്കായുള്ള സൗജന്യ വിസ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മന്ത്രിസഭ പുറപ്പെടുവിച്ച ഉത്തരവ് ഇനി എല്ലാവര്‍ഷവും നടപ്പാക്കാനാണ് ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം.

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ മാതാവിനോ പിതാവിനോ ഒപ്പം എത്തുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്ര ചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം. രക്ഷിതാവിന്റെ വിസയുടെ കാലാവധി പ്രശ്‌നമല്ല. 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ www.ica.gov.ae എന്നിവ വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇയുടെ ദേശീയ വിമാനകമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബൈ, എയര്‍അറേബ്യ എന്നിവ വഴി ടിക്കറ്റും വിസയും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *