Sat. Apr 27th, 2024
ഇടുക്കി:

 

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടും.

അനുകൂല തീരുമാനമില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താനാണ് തീരുമാനം. നേരത്തെ, രാജ്‌കുമാറിന്റെ കസ്റ്റഡി രേഖകളില്‍, പോലീസ് കൃത്രിമം കാട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരിശോധനകള്‍ക്കായി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍നിന്നും പിടിച്ചെടുത്ത രേഖകളിലാണു തിരുത്തല്‍ കണ്ടെത്തിയിരിക്കുന്നത്. 12-നു കസ്റ്റഡിയിലെടുത്ത രാജ്‌കുമാറിനു പിറ്റേന്നു ജാമ്യം നല്‍കിയതായിട്ടുള്ള കൃത്രിമരേഖകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. രാജ്‌കുമാറിനെ വനിതാ പോലീസുകാരാണ് കസ്റ്റഡിയിലെടുത്തതെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *