Thu. Apr 10th, 2025

മലപ്പുറം:

കൊവിഡ് ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ശുചീകരണം തുടങ്ങി. ക്ലാസ് മുറികൾ, ശുചിമുറികൾ, കിണറുകൾ എന്നിവ ശുചീകരിക്കും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നുറപ്പാക്കാൻ ചുമരുകളിലെ ദ്വാരങ്ങൾ അടയ്ക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എസ്കുസുമം പ്രാധാനാധ്യാപകർക്കു നിർദേശം നൽകി.

പരീക്ഷയുള്ളതിനാൽ ഹയർ സെക്കൻഡറി കെട്ടിടങ്ങൾ നേരത്തെ ശുചീകരിച്ചു. ജില്ലയിൽ 346 സർക്കാർ, 488 എയ്ഡസ്, 40 അൺ എയ്ഡഡ് എൽപി സ്കൂളുകളുണ്ട്. യുപി വിഭാഗത്തിൽ സർക്കാർ സ്കൂളുകൾ 96, എയ്ഡഡ് വിഭാഗത്തിൽ 230, അൺ എയ്ഡഡ് വിഭാഗത്തിൽ 38.