Fri. May 16th, 2025

തച്ചനാട്ടുകര∙

കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടി. സംഭവത്തിൽ ഒരാളെ നാട്ടുകൽ പെ‍ാലിസ് അറസ്റ്റ് ചെയ്തു. കടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു.

തൃശൂർ നല്ലങ്കര ബിനോ വർഗീസ് (42) ആണ് അറസ്റ്റിലായത്. പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെയാണു പിടികൂടിയത്. മണ്ണാർക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസ്, നാട്ടുകൽ ഇൻസ്പെക്ടർ ആർ രജീഷ്, എസ്ഐ അനിൽ മാത്യു തുടങ്ങിയവരാണു പെ‍ാലീസ് സംഘത്തിലുണ്ടായിരുന്നത്.