Mon. Dec 23rd, 2024

ക​ള​മ​ശ്ശേ​രി:

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊ​വി​ഡ് രോ​ഗി​യു​ടെ കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണ​വ​ള ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി. ചേ​രാ​ന​ല്ലൂ​ർ ചി​റ്റൂ​ർ സ്വ​ദേ​ശി​നി പാ​റേ​ക്കാ​ട​ൻ വീ​ട്ടി​ൽ മ​റി​യാ​മ്മ​യു​ടെ (72) ഒ​രു പ​വ​ന്റെ വ​ള​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. 22ാം തീ​യ​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​നും, ഒ​ന്നേ​കാ​ലി​നും ഇ​ട​യി​ൽ സംഭവമെന്നാണ്​ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊവി​ഡ് വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഒപ്പമുണ്ടായിരുന്ന മ​ക​ൾ ശു​ചി​മു​റി​യി​ൽ പോ​യി തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് വ​ള കാ​ണാ​താ​യ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.