കൊച്ചി:
അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.അന്താരാഷ്ട്ര അംഗീകാരമുള്ള കോവിഡ് വാക്സിൻ്റെ അധിക ഡോസ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ തെക്കൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്.
രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചെന്നും അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക് പോകാനാവുന്നില്ലന്നും ചുണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്. ഹർജിക്കാരൻ്റെ ജോലി നഷ്ടമാവുന്ന വിഷയമാണന്നും അടിയന്തരമായി നിലപാടറിയിക്കണമെന്നും കോടതി കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഒരാൾക്ക് ഒന്നിലധികം വാക്സിൻ നൽകുന്നതിന് മാർഗരേഖയില്ലന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത യുണ്ടന്നും ഇക്കാര്യത്തിൽ ക്ലിനിക്കൽ പഠനം ഇല്ലന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.