25 C
Kochi
Tuesday, July 7, 2020
Home Tags Central Government

Tag: Central Government

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍

ഡൽഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരസേനയില്‍ വനിതകള്‍ക്കുള്ള വിവേചനം കോടതി അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത് ഡെക്‌സമെതസോണ്‍ കൊവിഡിനെതിരായ മരുന്നായി ഉപയോഗിക്കാൻ അനുമതി 

ന്യൂഡല്‍ഹി:   കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി. ഡെക്‌സമെതസോണ്‍ മരുന്ന് ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാനായി ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിന്റെ കൊവിഡ് 19 പ്രോട്ടോക്കോളിന്റെ പുതുക്കിയ പതിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ദി​നം 20,000 സാമ്പിൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡൽഹി: ഡൽഹിയിൽ ഒരു ദിവസം 20,000 സാമ്പിളുകൾ ശേഖരിച്ച് കൊവി​ഡ് പരിശോധന നടത്തുന്നുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. 13,500 കിടക്കകൾ സജ്ജമാക്കിയതായും അറിയിച്ചു. കൊവിഡ് പ​രി​ശോ​ധ​ന കി​റ്റ് ന​ല്‍​കി​യ​തി​ന് കേ​ജ​രി​വാ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ന​ന്ദിയും അറിയിച്ചു. ഡൽഹിയിൽ നിലവിൽ 77,240 കൊവി​ഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്തെ കൊവിഡ്​ രോഗമുക്തി നിരക്ക്​ 58 ശതമാനം

ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ്​ രോഗമുക്തി ​നിരക്ക്​ 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.  രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേര്‍ ഇതുവരെ രോഗമുക്തി നേടിയതായാണ് റിപ്പോർട്ട്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 19 ദിവസത്തോളമെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മരണനിരക്ക്​ മൂന്നുശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌​ ഇതു...

വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

ന്യൂഡല്‍ഹി:പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തില്‍ സംസ്ഥാനത്തേക്ക്  94 വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്തു. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്റിൻ, ഒമാൻ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹ്റെെനില്‍ നിന്നും ഒമാനില്‍ നിന്നുമാണ് കൂടുതല്‍ സര്‍വീസുകള്‍. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത...

കോംപ്ലിമെന്റിന്റെ അർത്ഥം മുരളീധരന്‍ ചോദിച്ച് മനസിലാക്കണമെന്ന് എ കെ ബാലന്‍ 

തിരുവനന്തപുരം: സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് മന്ത്രി എ കെ ബാലന്‍.  കേന്ദ്രമന്ത്രികൂടിയായ വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസിലാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും, കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്വന്തം വകുപ്പില്‍ നടക്കുന്ന...

കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് 24 മണിക്കൂറില്‍ 17,296 പുതിയ രോഗികള്‍

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ  17,296 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുത്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ...

രാജ്യത്ത് കൊവിഡ് സാമ്പിൾ പരിശോധന വർദ്ധിപ്പിച്ച് ഐ​സി​എം​ആ​ര്‍

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് സാമ്പിൾ പരിശോധന വ​ര്‍​ദ്ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാമ്പിളുകളാണ് പരിശോധിച്ചത്. ഇ​തോ​ടെ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്ത് 75,60,782 സാമ്പിളുകൾ പരിശോധിച്ചതായി ഐ​സി​എം​ആ​ര്‍ അധികൃതർ അറിയിച്ചു.

പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് കേന്ദ്രത്തോട് സിബിഎസ്ഇ

ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ കേന്ദ്രത്തെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷ റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഎസ്ഇ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ...

പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്രം

തിരുവനന്തപുരം:ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷനിലൂടെയും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂ നാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. രോഗികൾക്ക് പ്രത്യേക വിമാനം ഏർപ്പെടുത്താന്‍ പരിമിതികളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.  പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്.