Mon. Dec 23rd, 2024
മൂന്നാർ:

റേഡിയോ നാടകചരിത്രത്തിൽ പുതിയ സംരംഭത്തിന് തുടക്കംകുറിച്ച്‌ ആകാശവാണി ദേവികുളം നിലയം. ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ എ മുരളീധരൻ എഴുതിയ ‘ഏകപാത്ര നാടകപഞ്ചകം’ എന്ന നാടക സമാഹാരമാണ് ദേവികുളം നിലയം ഓണത്തിനു ശ്രോതാക്കൾക്കായി ഒരുക്കുന്നത്. സമകാലിക പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന സ്‌ത്രീ, ദേഹി, മതേതരൻ, പോസ്റ്റ്‌മാൻ, മനഃസാക്ഷിയുടെ ഓണം എന്നിങ്ങനെ അഞ്ച് ഏകാങ്കങ്ങളുള്ള ഈ സമാഹാരം മല്ലിക കുറുപ്പ്, ബിജു മാത്യു, വി ഉദയകുമാർ, സി കൃഷ്‌ണകുമാർ, എം പി മനേഷ് എന്നിവരാണ് സംവിധാനം ചെയ്‌തത്‌.

19ന് രാത്രി 7.35ന് എല്ലാ കേരള നിലയങ്ങളും ഈ നാടക സമാഹാരം പ്രക്ഷേപണം ചെയ്യും. ചലച്ചിത്ര സംഗീത സംവിധായകൻ ഇഷാൻ ദേവ്‌ ആണ് സമാഹാരത്തിന് സംഗീതം നൽകിയത്.

By Divya