27 C
Kochi
Sunday, July 25, 2021
Home Tags Idukki

Tag: Idukki

കൊവിഡില്ലാത്ത അഞ്ചുരുളി ആദിവാസിക്കുടി

കട്ടപ്പന:രണ്ടുവട്ടം കരുത്താർജിച്ചിട്ടും കോവിഡിനെ അകറ്റി നിർത്തി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടി. 44 കുടുംബങ്ങളിലായി ആദിവാസി വിഭാഗത്തിൽപെട്ട 155 പേരാണ് ഈ കുടിയിലുള്ളത്. അതിൽ 60 പേർ കുട്ടികളാണ്. 80 പേർ ഇതിനോടകം കോവിഡ് പ്രതിരോധ വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്. ഗർഭിണികൾ ഉൾപ്പെടെ ഭൂരിഭാഗം പേരും ആന്റിജൻ ടെസ്റ്റിനും...

വന്യമൃഗങ്ങളെ തുരത്താൻ 3 ഡി ഇമേജ്

തിരുവനന്തപുരം:കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ ‘അഹിംസാ’മാർഗത്തിലൂടെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ഉപകരണം വികസിപ്പിച്ച് ഇടുക്കിക്കാരുടെ സ്റ്റാർട്ടപ്പ് കമ്പനി.ദീപു വർഗീസ്, പി എം മനീഷ് എന്നിവർ ചേർന്നു രൂപം നൽകിയ ഫാം 365 എന്ന സ്റ്റാർട്ട് അപ് ആണ് കൃഷിയിടങ്ങളിലെത്തുന്ന മൃഗങ്ങളെ റഡാർ സഹായത്തോടെ തിരിച്ചറിഞ്ഞ് തുരത്താൻ 3...

കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം

മറയൂർ:തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌ സർവീസ്‌ യാഥാർഥ്യമായത്‌. പടക്കംപൊട്ടിച്ചും ജീവനക്കാരെ പൂമാലയണിയിച്ചും മധുരം നൽകിയും കാന്തല്ലൂർ നിവാസികൾ സ്വീകരണം കൊഴുപ്പിച്ചു.ദീർഘദൂര യാത്രകൾക്ക് ഏറെ പ്രയാസപ്പെടുന്ന...

അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു

അടിമാലി:ടൗണിൻ്റെ നെറുകയിൽ നിന്നോണം പതഞ്ഞൊഴുകി പായും അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു. മൺസൂൺ എത്തിയതോടെ ജലസമൃദ്ധമാണ്‌. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ഒത്ത ചുവട്ടിൽ നിന്നും വേണ്ടുവോളം ഭംഗിയാസ്വദിക്കാം.വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം മൺസൂൺകാലത്ത് അടിമാലി ടൗണിലൂടെ പോകുന്നവരുടെ ഇഷ്ട കാഴ്ച്ചയാണ്. കൊരങ്ങാട്ടിയിൽ നിന്നും ആരംഭിച്ച് തലമാലി കുടിയിലൂടെ ഒഴുകി...

മെഡിക്കൽ കോളജിന് അതുമില്ല ഇതുമില്ല സ്ഥിതി

ചെറുതോണി:‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ് യാഥാർഥ്യമായതുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളജിന്റെ ഇപ്പോഴത്തെ സ്ഥിതി.മെഡിക്കൽ കോളജായി പ്രഖ്യാപിച്ചതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിനു ജില്ലാ...

നഗരത്തിൽ ഒടിഞ്ഞ സ്ലാബുകൾ മാറ്റാൻ നിർദേശം നൽകി

ഇടുക്കി:തൊടുപുഴ നഗരത്തിൽ ഒടിഞ്ഞ സ്ലാബിൽ തട്ടിവീണ് വെള്ളിയാമറ്റം സ്വദേശി മരിച്ച സംഭവം വേദനാജനകമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും.അടിയന്തരമായി ഒടിഞ്ഞ സ്ലാബുകൾ മാറ്റാനും നടപ്പാതകളിൽ സുരക്ഷാവേലികൾ നിർമിക്കാനും സീബ്രാ ലൈനുകൾ പുനസ്ഥാപിക്കാനും നിർദേശം നൽകി. നടപ്പാതകളിലെ കൈയേറ്റങ്ങളും...

ആറുവയസുകാരിക്ക് ആശ്വാസമായി കൗൺസിലർ

തൊടുപുഴ:കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ രോഗലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിയെ സ്വന്തം ഇരുചക്ര വാഹനത്തിലെത്തിയാണ് സബീന ആശുപത്രിയിൽ കോവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോയത്.പിപിഇ കിറ്റണിഞ്ഞ് കുട്ടിയെ ജില്ലാ...

റോഡുകളുടെ നിർമാണം വർഷങ്ങളായി ഇഴയുന്നു

മൂലമറ്റം:ആദ്യകാല പ്രതാപം നഷ്ടപ്പെടുന്ന മൂലമറ്റത്തിൻ്റെ വികസനത്തിനായി പ്രധാന റോഡുകളും റിങ് റോഡ് പൂർത്തിയാക്കണമെന്ന് ആവശ്യം. മൂലമറ്റത്ത് ഒട്ടേറെ ആളുകൾ എത്തേണ്ട മൂന്നുങ്കവയൽ, പുത്തേട്, കണ്ണിക്കൽ പ്രദേശത്തുള്ളവർ കൂടുതൽ യാത്രാ സൗകര്യമുള്ള മറ്റിടങ്ങളിലേക്കാണ് കാർഷിക വിളകൾ വിൽക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും പോകുന്നത്. ഇതിന് പരിഹാരമായി എകെജി തൂക്കുപാലത്തിനു സമീപം...

കുരുതിക്കളത്ത് വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ്

കുരുതിക്കളം:വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ് നിർമിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ചെക്പോസ്റ്റിനു തറക്കല്ലിട്ടു. സംസ്ഥാനത്ത് 14 ചെക്‌പോസ്റ്റുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുരുതിക്കളത്തും നിർമാണം നടത്തുന്നത്. 2022 മാർച്ചിൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.ചെക്‌പോസ്റ്റിൽ വനശ്രീ, വന സംരക്ഷണ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള...

വിജയപാഠവുമായി സെൽവമാരി

തൊടുപുഴ:ഏലത്തോട്ടത്തിൽ പണിയെടുത്തു കയ്യിൽ തഴമ്പു വീഴുമ്പോഴും പഠിച്ചു മുന്നേറണമെന്ന ആഗ്രഹം മാത്രമായിരുന്നു സെൽവമാരിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ഇവർ ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾ നിശ്ചയദാ‍ർഢ്യത്തിന്റെ വലിയ പാഠങ്ങളുണ്ടതിൽ. കുമളിക്കടുത്ത്‌ ചോറ്റുപാറയിലെ രണ്ടുമുറിയുള്ള കൊച്ചുവീട്ടിൽനിന്നാണു സെൽവമാരി ജീവിതത്തോടു പൊരുതാൻ ആരംഭിച്ചത്. ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ചു.തോട്ടം തൊഴിലാളിയായ അമ്മയുടെയും...