25 C
Kochi
Saturday, July 31, 2021
Home Tags Kerala

Tag: Kerala

ഈ വിജയം അമ്മയ്ക്കായ്

കൊട്ടാരക്കര:അമ്മയുടെയും ആശ്രയയുടെയും തണലിലാണ്‌ രതീഷ്‌ സ്വപ്‌നങ്ങൾ നെയ്‌തെടുത്തത്‌. ഒടുവിൽ പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി മിന്നുംവിജയം നേടിയെടുത്തപ്പോൾ കൂടെ അമ്മയില്ലാത്തതിൻ്റെ വിഷമം. അമ്മയുടെ ഓർമകൾ മാത്രമേ കൂട്ടിനുള്ളൂവെങ്കിലും നല്ലോണം പഠിക്കുമെന്ന്‌ അമ്മയ്‌ക്കു നൽകിയ വാക്കുപാലിച്ചതിൻ്റെ സന്തോഷം രതീഷിൻ്റെ കണ്ണുകളിൽ കാണാം.കലയപുരം ആശ്രയ...

തിരയെ കിണർ വളയത്തിലാക്കുന്ന പദ്ധതി

കൊല്ലം:തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ് ആൻഡ് സാൻഡ് ഫീൽഡ് പദ്ധതിയാണ് ചവറ തട്ടാശേരി ദേവി വിഹാറിൽ വി കെ മധുസൂദനൻ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പദ്ധതി...

മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം

വണ്ടൻമേട്:സാമൂഹിക മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മെഡിക്കൽ ഓഫീസറും പഞ്ചായത്തും. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ അനുഷ ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ചക്കുപള്ളം സ്വദേശി ധനേഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്‌.ഇയാൾക്കെതിരെ മെഡിക്കൽ ഓഫീസർ കുമളി പൊലീസിലും...

കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു

കോട്ടയം:ഒളിമ്പിക്‌സ്‌ ലഹരിയിൽ ലോകം മുങ്ങുമ്പോൾ നിരവധി കായികപ്രേമികൾക്ക്‌ ജന്മംനൽകിയ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇവിടെ സിന്തറ്റിക്‌ ട്രാക്ക്‌ പണിയുമെന്ന്‌ പറഞ്ഞിരുന്നു. എല്ലാ ബജറ്റിലും നവീകരണത്തിനായി ലക്ഷങ്ങൾ നഗരസഭയും മാറ്റിവച്ചു.എന്നാലിപ്പോൾ സ്‌റ്റേഡിയം കണ്ടാൽ ഇവിടെ പുല്ല്‌...

മാലിന്യം നിറഞ്ഞ് പാതയോരങ്ങളും ജലാശയങ്ങളും

പത്തനാപുരം:താലൂക്കിലെ ഒരു പഞ്ചായത്തിലും സംസ്കരണസംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥിതി തുടരവേ മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ ആയി പാതയോരങ്ങളും ജലാശയങ്ങളും. മാറി മാറി വന്ന സര്‍ക്കാറുകള്‍ പുതിയ സംസ്കരണശാലകള്‍ക്ക് പദ്ധതികള്‍ നിരവധി ആവിഷ്കരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല. പൊതുനിരത്തുകളിലും പാതയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പൊതുജനത്തി​ൻെറ ഭാഗത്ത് നിന്ന്​ പ്രതിഷേധം ശക്തമാണ്.കല്ലുംകടവ് തോട്,...

കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം

മറയൂർ:തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌ സർവീസ്‌ യാഥാർഥ്യമായത്‌. പടക്കംപൊട്ടിച്ചും ജീവനക്കാരെ പൂമാലയണിയിച്ചും മധുരം നൽകിയും കാന്തല്ലൂർ നിവാസികൾ സ്വീകരണം കൊഴുപ്പിച്ചു.ദീർഘദൂര യാത്രകൾക്ക് ഏറെ പ്രയാസപ്പെടുന്ന...

ആറുവയസുകാരിക്ക് ആശ്വാസമായി കൗൺസിലർ

തൊടുപുഴ:കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ രോഗലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിയെ സ്വന്തം ഇരുചക്ര വാഹനത്തിലെത്തിയാണ് സബീന ആശുപത്രിയിൽ കോവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോയത്.പിപിഇ കിറ്റണിഞ്ഞ് കുട്ടിയെ ജില്ലാ...

പുതിയ സംവിധാനവുമായി സാറ്റലൈറ്റ് ഫോൺ

മൂന്നാർ:ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം പൊലീസ് സ്റ്റേഷനുകൾക്കും ഡിവൈഎസ്‌പി ഓഫീസിനും കൈമാറി‌.ഏത് പ്രതികൂല കാലാവസ്ഥയിലും സാറ്റലൈറ്റ് ഫോൺ പ്രവർത്തനസജ്ജമായിരിക്കും. ടവർ ലൊക്കേഷൻ തേടി പോകേണ്ടതില്ല....

മൂന്ന് വില്ലേജ് ഓഫിസുകള്‍ സ്മാർട്ടാക്കും; ചിറ്റയം ഗോപകുമാർ

അടൂർ:അടൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം, ഏറത്ത്, കടമ്പനാട് വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുന്നത്. ഓരോ വില്ലേജ് ഓഫിസിനും 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.നേരത്തേ പന്തളം, കുരമ്പാല, തുമ്പമൺ, ഏനാത്ത് വില്ലേജ് ഓഫിസുകളാക്കി നിർമാണം...

മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ പിഴയിട്ടു

കരുണാപുരം:രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ കടയുടെ സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചു.വിവരം പഞ്ചായത്തിലും പൊലീസിലും അറിയിക്കുകയായിരുന്നു. കട ഉടമസ്ഥനെ കണ്ടുപിടിച്ച് മാലിന്യം നീക്കംചെയ്യുകയും...