24 C
Kochi
Tuesday, December 7, 2021

Daily Archives: 23rd June 2021

കവരത്തി:രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന.നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുൽത്താനയോട് 3 ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.ഇതിനിടെ, ഐഷ സുൽത്താനയ്ക്ക് ലക്ഷദ്വീപ് കളക്ടർ അസ്ഗർ...
തിരുവനന്തപുരം:കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡിന്‍റെ വകഭേദമായ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടും. ഇന്നു മുതൽ ഏഴു ദിവസത്തേക്കാണ് അടച്ചിടുക. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മൂന്ന് ഡെൽറ്റ പ്ലസ് വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്.ഡെൽറ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്...
വയനാട്‌:വയനാട് മുട്ടിലില്‍ അനധികൃതമായി മുറിച്ച ഈട്ടിത്തടികള്‍ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന വനംവകുപ്പ് ചെക്പോസ്റ്റുകളില്‍ വാഹനം കടന്നുപോയതിന്റെ രേഖയില്ല. ലക്കിടി ചെക്പോസ്റ്റിലെ വാഹന റജിസ്റ്ററിന്റെ പകര്‍പ്പ് ലഭിച്ചു.മുട്ടിലിലെ ഈട്ടിത്തടി കടത്തിയതായി കാണിച്ച് രണ്ടാഴ്ച്ച മുമ്പ് വനംവകുപ്പ് താമരശേരിയില്‍ പിടിച്ച ലോറിയുടെ നമ്പര്‍ KL.19.2765. ഫെബ്രുവരി ആറിനാണ് തടികള്‍ മുട്ടിലില്‍നിന്ന് കടത്തി എറണാകുളത്തെത്തിച്ചത്. രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് തടി പോയതെന്ന് കരാറുകാരന്റെ മൊഴിയിലും വ്യക്തം.ഇനി ലക്കിടി...
തിരുവനന്തപുരം:സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.വിസ്മയയുടെ മരണത്തില്‍ അന്വേഷണം ഭര്‍ത്താവ് കിരണിന്റെ വീട്ടുകാരിലേക്ക് കൂടി നീളുകയാണ്. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി...
ന്യൂ​ഡ​ൽ​ഹി:കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്​​ച​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി മോ​ദി​സ​ർ​ക്കാ​റി​ന്​ കു​റ്റ​പ​ത്ര​മാ​യി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ൾ നേ​രി​ട്ട​തി​ൽ വ​ന്ന പി​ഴ​വ്​ സ​ർ​ക്കാ​റി​ന്​ പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്​ ചെ​യ്യു​ന്ന​തെ​ന്ന്​ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​രി​ച്ചു.ഇ​നി​യും തീവ്രമാ​യ ത​രം​ഗ​ങ്ങ​ൾ വ​ന്നേ​ക്കാം. സ​ർ​ക്കാ​റി​നു നേ​രെ വി​ര​ൽ​ചൂ​ണ്ടു​ക​യ​ല്ല, വ​രാ​നി​രി​ക്കു​ന്ന മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്ക്​ ത​യാ​റെ​ടു​ക്കാ​ൻ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്​ ധ​വ​ള​പ​ത്ര​ത്തി​ന്റെ ഉ​ദ്ദേ​ശ്യം. മോ​ദി​സ​ർ​ക്കാ​റി​ന്​ വ​ൻ​വീ​ഴ്​​ച​യാ​ണ്​ സം​ഭ​വി​ച്ച​ത്. മ​ഹാ​മാ​രി മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ 90 ശ​ത​മാ​ന​വും...
ന്യൂഡൽഹി:അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള ഭാരത് ബയോടെക്ക് കൊവാക്‌സിന്റെ അപേക്ഷ ലോകാരോഗ്യസംഘടന ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടികള്‍ മാത്രമാകും ഇന്ന് നടക്കുക. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 77.8% ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞ കൊവാക്‌സിന് ഡിസിജിഐ അംഗീകാരം ഉടന്‍ നല്‍കും.അതേസമയം ഡെല്‍റ്റ പ്ലസ് ആശങ്കയുണ്ടാക്കുന്ന വകഭേദമല്ലായെന്ന മുന്‍നിലപാട് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരുത്തി. കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചു. ഡെല്‍റ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക്...
ദുബൈ:കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടി പിസിആര്‍ പരിശോധന നടത്താനായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ലാബ് തയ്യാറാവുന്നു. 20,000 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള ഈ ലബോറട്ടറിയില്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്താനുള്ള സംവിധാനമുണ്ടാകും. ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിമാനത്താവളത്തില്‍ വെച്ചുതന്നെ പരിശോധന നടത്തുകയാണ് ലക്ഷ്യം.ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധന നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ലാബെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്...
ന്യൂഡൽഹി:ആദായ നികുതി പോര്‍ട്ടലിലെ പ്രശ്​നങ്ങളില്‍ അതൃപ്​തിയറിയിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമാന്‍. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്​ലിയാക്കണമെന്ന്​ നിര്‍മല ആവശ്യപ്പെട്ടു. പുതിയ പോര്‍ട്ടല്‍ ഉപയോഗിക്കുമ്പോൾ ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്​നങ്ങളില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്​നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സമയം നഷ്​ടമില്ലാതെ പരിഹരിക്കുമെന്നും ഇന്‍ഫോസിസ്​ അറിയിച്ചു.ഇന്‍ഫോസിസ്​ ഉദ്യോഗസ്ഥരുമായി നടത്ത യോഗത്തിലാണ്​ നിര്‍മല സീതാരാമന്‍ പുതിയ പോര്‍ട്ടലിലെ പ്രശ്​നങ്ങള്‍ ഉന്നയിച്ചത്​. ഉപയോക്​താക്കള്‍ പറഞ്ഞ പരാതികള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും ഇന്‍ഫോസിസ്​ വിശദീകരിച്ചു.പുതിയ ആദായ നികുതി പോര്‍ട്ടലിന്‍റെ...
തിരുവനന്തപുരം:കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന ഇടപെടലുകളും ആവശ്യമാണെന്നും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.സ്ത്രീധനം ക്രിമിനല്‍ കുറ്റമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയണം. എല്ലാ യുവജന-മഹിളാ-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഓരോ വ്യക്തിയും അതില്‍ പങ്കുചേരണമെന്നും അവര്‍...
ന്യൂഡൽഹി:ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ യശ്വന്ത് സിൻഹ (തൃണമൂൽ), നീലോത്പൽ ബസു (സിപിഎം), ബിനോയ് വിശ്വം (സിപിഐ), സുശീൽ ഗുപ്ത (ആം ആദ്മി പാർട്ടി), മുൻ ജെഡിയു നേതാവ് പവൻ വർമ എന്നിവർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്കു പുറമേ ഗാനരചയിതാവ് ജാവേദ്...