Sat. Apr 20th, 2024
ന്യൂ​ഡ​ൽ​ഹി:

കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്​​ച​ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി മോ​ദി​സ​ർ​ക്കാ​റി​ന്​ കു​റ്റ​പ​ത്ര​മാ​യി ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. ഒ​ന്നും ര​ണ്ടും ത​രം​ഗ​ങ്ങ​ൾ നേ​രി​ട്ട​തി​ൽ വ​ന്ന പി​ഴ​വ്​ സ​ർ​ക്കാ​റി​ന്​ പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്​ ചെ​യ്യു​ന്ന​തെ​ന്ന്​ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി രാ​ഹു​ൽ ഗാ​ന്ധി വി​ശ​ദീ​ക​രി​ച്ചു.

ഇ​നി​യും തീവ്രമാ​യ ത​രം​ഗ​ങ്ങ​ൾ വ​ന്നേ​ക്കാം. സ​ർ​ക്കാ​റി​നു നേ​രെ വി​ര​ൽ​ചൂ​ണ്ടു​ക​യ​ല്ല, വ​രാ​നി​രി​ക്കു​ന്ന മൂ​ന്നാം ത​രം​ഗ​ത്തി​ലേ​ക്ക്​ ത​യാ​റെ​ടു​ക്കാ​ൻ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്​ ധ​വ​ള​പ​ത്ര​ത്തി​ന്റെ ഉ​ദ്ദേ​ശ്യം. മോ​ദി​സ​ർ​ക്കാ​റി​ന്​ വ​ൻ​വീ​ഴ്​​ച​യാ​ണ്​ സം​ഭ​വി​ച്ച​ത്. മ​ഹാ​മാ​രി മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ 90 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.

ഓ​ക്​​സി​ജ​ൻ യ​ഥേ​ഷ്​​ട​മു​ണ്ടെ​ങ്കി​ലും അ​തു കി​ട്ടാ​തെ മ​രി​ച്ച​ത്​ നി​ര​വ​ധി പേ​രാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ണ്ണീ​ർ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ​ര​ക്ഷി​ക്കാ​ൻ ഉ​ത​കി​ല്ല. ഓ​ക്​​സി​ജ​ൻ​കൊ​ണ്ട്​ അ​ത്​ ക​ഴി​യു​മാ​യി​രു​ന്നു.

വൈ​റ​സ്​ പ​ല വ​ക​ഭേ​ദ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന​വ​യു​ടെ കാ​ര്യ​ത്തി​ൽ ത​യാ​റെ​ടു​പ്പു വേ​ണം. ആ​വ​ശ്യ​മാ​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ നേ​ര​ത്തെ രൂ​പ​പ്പെ​ടു​ത്ത​ണം. ഓ​ക്​​സി​ജ​നും മ​രു​ന്നു​ക​ളും ക​രു​തി​വെ​ക്ക​ണം.

ആ​ശു​പ​​ത്രി​ക​ൾ സ​ജ്ജ​മാ​യി​രി​ക്ക​ണം. ര​ണ്ടി​നേ​ക്കാ​ൾ മോശ​മാ​യി​രി​ക്കും മൂ​ന്നാം ത​രം​ഗം. ഒ​റ്റ ദി​വ​സം കൊ​ണ്ട്​ 87 ല​ക്ഷം പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം സാ​ധി​ച്ചു. ഒ​റ്റ ദി​വ​സ​​ത്തെ സ്​​കോ​ർ കൊ​ണ്ടാ​യി​ല്ല.

വാ​ക്​​സി​ൻ എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്ന​തു​വ​രെ ദി​നേ​ന അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ വാ​ക്​​സി​​നേ​ഷ​ൻ മാ​ത്ര​മാ​ണ്​ വ​ഴി. വി​വേ​ച​നം കൂ​ടാ​തെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളെ​യും പ​രി​ഗ​ണി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം.

കൊവി​ഡ്​ ഭീ​ഷ​ണി​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ, വി​ഭ​ജ​ന, പു​റം​ത​ള്ള​ൽ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​ക​ൾ മാ​റ്റി​വെ​ച്ച്​ മോ​ദി​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ രാ​ജീ​വ്​ ഗൗ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ ഗ​വേ​ഷ​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യ ധ​വ​ള​പ​ത്ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൊവി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ത​ലാ​ക്കി കോ​ൺ​ഗ്ര​സും രാ​ഹു​ലും രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്നാ​ണ്​ ധ​വ​ള​പ​ത്ര​ത്തോ​ട്​ ബിജെപി​യു​ടെ പ്ര​തി​ക​ര​ണം. സ​ർ​ക്കാ​റി​ന്റെ ന​ല്ല ശ്ര​മ​ങ്ങ​ളു​ടെ പാ​ളം തെ​റ്റി​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി വ​ക്താ​വ്​ സം​ബി​ത്​ പ​ത്ര കു​റ്റ​പ്പെ​ടു​ത്തി.

By Divya