25 C
Kochi
Wednesday, December 1, 2021

Daily Archives: 23rd June 2021

വാഷിങ്ടണ്‍:ചൈനയുടെ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളില്‍ സമീപകാലത്തായി കൊവിഡ് വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വലിയ തോതില്‍ വാക്‌സിനേഷന്‍ നടത്തിയ മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് വീണ്ടും ശക്തിപ്രാപിക്കുന്നത്. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് 'ദി ന്യൂയോര്‍ക്ക് ടൈംസ്'റിപ്പോര്‍ട്ട് ചെയ്യുന്നു.സീഷെല്‍സ്, ചിലി, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്‌സിനേഷന് വിധേയമാക്കിയത് ചൈനീസ് വാക്‌സിന്‍...
ന്യൂഡൽഹി:രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് പ്രതിദിന കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1358 മരണം കൂടി ഇന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.നിലവിൽ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി...
കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത്.സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍ പ്രസീത അഴീക്കോടും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 25 നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്. അതേസമയം സികെ ജാനുവിന് ബിജെപി...
കൊല്ലം:കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ. വിസ്മയ നേരിട്ടത് കടുത്ത അവഹേളനവും പീഡനവുമാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഇത് ഒരു കുടുംബത്തില്‍ മാത്രമുണ്ടാകുന്ന സംഭവമല്ല.സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടു കൂടി ഇത്തരത്തില്‍ സംഭവിക്കുന്നതിന് പിന്നില്‍ സ്വര്‍ണത്തോടും പണത്തോടുമുള്ള ഒരു വിഭാഗത്തിന്റെ ആര്‍ത്തിയാണെന്നും കെ കെ ശൈലജ പറഞ്ഞു.കേരളത്തിലെ ഓരോ വ്യക്തിയും...
ജി​ദ്ദ:സൗ​ദി​യി​ൽ പു​തി​യ കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ദ്ധ​ന രേ​ഖ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്‌​ച 1,479 പു​തി​യ കൊവി​ഡ് രോ​ഗി​ക​ളും 920 രോ​ഗ​മു​ക്തി​യും റി​പ്പോ​ർ​ട്ട് ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്​​ത കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,76,882ഉം ​ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 4,58,048ഉം ​ആ​യി. 12 മ​ര​ണ​മാ​ണ് കൊവി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,703 ആ​യി.വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി കൊവി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,131 ആ​യി....
തിരുവനന്തപുരം:കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്.നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. 3 മണിക്ക് വൈകിട്ട് കെപിസിസി ഓഫീസിലാണ് യോഗം.മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും....
ജയ്പൂര്‍:രാജസ്ഥാനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ നിന്ന് കാവി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ട്ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമാണ് യൂണിഫോം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌കൂളുകളില്‍ 850 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. 2017 ല്‍ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായപ്പോഴാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം മാറ്റിയത്.ആര്‍എസ്എസ് യൂണിഫോമിന് സമാനമായാണ് വസുന്ധര രാജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമില്‍ മാറ്റം വരുത്തിയത്....
കൊച്ചി:ഡൽഹി, പോണ്ടിച്ചേരി മാതൃകയിൽ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് പി പി ഫൈസൽ എം പി ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണതലത്തിൽ പരിഗണിക്കുന്നതിന് നിയമസഭ അനിവാര്യമാണെന്നും ഫൈസൽ പറഞ്ഞു.അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ഒറ്റക്കെട്ടായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഇതിനായി സേവ് ലക്ഷദ്വീപ് ഫോറത്തിന് രൂപം നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ എത്രയും വേഗം പിൻവലിക്കണമെന്നാണ് ഫോറത്തിന്‍റെ പ്രധാന ആവശ്യം.പ്രഫുൽ പട്ടേൽ ഇറക്കിയ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കാൻ തയാറാകണം. കേരളവുമായുള്ള ലക്ഷദ്വീപിന്‍റെ...
തിരുവനന്തപുരം:കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേസരി സ്മാരക ട്രസ്റ്റിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കുമ്പിളുമായി കേന്ദ്ര വാതിലില്‍ കാത്തുനില്‍ക്കുന്ന സ്ഥിതി തുടരാനാകില്ല. ഇത് സഹകരണ പാരസ്പര്യ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.കൊവിഡ് സാഹചര്യത്തിലുള്ള അധിക വായ്പാ അനുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാധികള്‍ ഏര്‍പ്പെടുത്തുന്നത്...
കോഴിക്കോട്:രാമനാട്ടുകര വാഹനാപകടത്തിന് തൊട്ടുമുമ്പ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വാഹനവും അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വെച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം അപകടം ഉണ്ടായത് സംബന്ധിച്ച് പൊലീസ്...