Sat. Apr 20th, 2024
തിരുവനന്തപുരം:

കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്.

നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. 3 മണിക്ക് വൈകിട്ട് കെപിസിസി ഓഫീസിലാണ് യോഗം.

മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണൻ വിവാദത്തിൽ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. പിണറായി നിർത്തിയതോടെ വിവാദം അവസാനിപ്പിക്കണമെന്ന് നേതാക്കളുടെ അഭിപ്രായം.

ഇക്കാര്യത്തിൽ സുധാകരന്റെ നിലപാട് നിർണ്ണായകമാണ്. രാഷ്ട്രീയകാര്യസമിതിയുടെ പുനസംഘടനയും ചർച്ചയാകും.

By Divya