Tue. Apr 16th, 2024
തിരുവനന്തപുരം:

കോൺഗ്രസ് പുനഃസംഘടനയിലൂടെ അടിമുടി മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

ഈ വിഷയത്തിൽ വൈകാതെ ഒരു തീരുമാനം ഉണ്ടാകും. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അനുമതിയോട് കൂടി തീരുമാനം നടപ്പാക്കുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

By Divya