Fri. Mar 29th, 2024
കു​വൈ​ത്ത്​ സി​റ്റി:

തു​നീ​ഷ്യ​യി​ൽ ന​ട​ന്ന അ​റ​ബ്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ൽ അ​ഞ്ചു മെ​ഡ​ൽ. ര​ണ്ട്​ സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വു​മാ​ണ്​ കു​വൈ​ത്ത്​ നേ​ടി​യ​ത്. അ​വ​സാ​ന​ദി​വ​സം കുവൈത്തിന്റെ ഈസ അ​ൽ സ​ൻ​കാ​വി ഡി​സ്​​ക​സ്​​ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി.

നേ​ര​ത്തെ 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ യ​അ​ഖൂ​ബ്​ അ​ൽ യൂ​ഹ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ റി​ലേ​യി​ൽ ടീം ​വെ​ള്ളി​യും വ​നി​ത​ക​ളു​ടെ ഹെ​പ്​​റ്റാ​ത്ത​ല​നി​ൽ സ​ൽ​സ​ബീ​ൽ അ​ൽ യാ​സി​ർ വെ​ങ്ക​ല​വും നേ​ടി. ഷോ​ട്ട്​​പു​ട്ടി​ൽ ഇ​ബ്രാ​ഹിം അ​ൽ ഫാ​ദി​ൽ നേ​ടി​യ വെ​ങ്ക​ലം കൂ​ടി​യാ​ണ്​ കുവൈത്തിന്റെ മെ​ഡ​ൽ പ​ട്ടി​ക​യി​ലു​ള്ള​ത്.

20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 400ഒാ​ളം അ​ത്​​ല​റ്റു​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്. പ​ത്ത്​ സ്വ​ർ​ണ​വും ഒ​മ്പ​ത്​ വെ​ള്ളി​യും 12 വെ​ള്ളി​യും നേ​ടി​യ മൊ​റോ​കോ ആ​ണ്​ കി​രീ​ടം നേ​ടി​യ​ത്. ഏ​ഴ്​ സ്വ​ർ​ണ​വും ഏ​ഴ്​ വെ​ള്ളി​യും ര​ണ്ട്​ വെ​ങ്ക​ല​വും നേ​ടി​യ തു​നീ​ഷ്യ ര​ണ്ടാ​മ​തും ആ​റ്​ സ്വ​ർ​ണ​വും ഏ​ഴ്​ വെ​ള്ളി​യും എ​ട്ട്​ വെ​ങ്ക​ല​വും നേ​ടി​യ അ​ൾ​ജീ​രി​യ മൂ​ന്നാ​മ​തു​മെ​ത്തി.

By Divya