22 C
Kochi
Tuesday, September 28, 2021

Daily Archives: 22nd June 2021

കോഴിക്കോട്:രാമനാട്ടുകരയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിച്ച വാഹനാപകടമാണ് സ്വര്‍ണ്ണകള്ളക്കടത്ത് സംഘങ്ങളിലേക്ക് വഴി തുറന്നത്. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തിലെ എട്ടുപേരാണ് പിടിയിലായത്.പിടികിട്ടാനുള്ള രണ്ട് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന്‍ എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെന്നാണ് കണ്ടെത്തല്‍. ഈ കവര്‍ച്ചയ്ക്കായി ടിഡിവൈ എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു...
ന്യൂഡൽഹി:ദേശീയ തലത്തില്‍ മോദി വിരുദ്ധ സഖ്യത്തിന് എന്‍സിപി തലവന്‍ ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന്. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യനീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിനാണ് ശരദ് പവാര്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ...
തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാഅത്ത് പള്ളിയില്‍ ഇന്ന് വൈകിട്ടോടെ സംസ്‌കാരം നടക്കും.മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ എന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി മധുരമുള്ള പാട്ടുകള്‍ നല്‍കിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…, അനുരാഗിണീ ഇതാ എന്‍…, ഏതോ...
തിരുവനന്തപുരം:കൊവിഡ്  19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മെയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്....
തിരുവനന്തപുരം:സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകന യോ​ഗമാണ് ഇന്നത്തേക്ക് മാറ്റി നിശ്ചയിച്ചത്. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു.കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ...
തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ ഇന്ന് അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും.പരീക്ഷ നടത്തിപ്പിൽ കേരളം ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ...
ന്യൂഡൽഹി:ഏക ലോകം, ഏകാരോഗ്യം എന്ന ലക്ഷ്യത്തിലേക്കു നയിക്കാൻ യോഗയ്ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ വിഡിയോകൾ ലഭിക്കുന്ന എം യോഗ ആപ്പ് പ്രധാനമന്ത്രി അവതരിപ്പിച്ചു. മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് ഏറെ ആശ്വാസം പകർന്നതാണു യോഗയെന്നു പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് കാലത്ത് യോഗ ആന്തരിക ഊർജത്തിന്റെ സ്രോതസ്സായി മാറി. സമ്മർദത്തിൽ നിന്ന് കരുത്തിലേക്കും നിഷേധാത്മകതയിൽ നിന്ന് ക്രിയാത്മകതയിലേക്കും നയിക്കാൻ യോഗയ്ക്കു കഴിഞ്ഞു. യോഗയിൽ നിന്ന് സഹയോഗത്തിലേക്ക് എന്നതാണ് കൊവിഡ്...
ന്യൂഡൽഹി:ഡീസൽ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎൽ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റർ ഓർഡർ ചെയ്യുന്നവർക്കാണ് ഡീസൽ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.ചെറിയ ഹൗസിങ് സൊസൈറ്റികൾ, മാളുകൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ, നിർമ്മാണം നടക്കുന്ന ഇടങ്ങൾ, കർഷകർ, മൊബൈൽ ടവറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറിയ വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിലേക്ക് ഇതിലൂടെ സഹായമെത്തിക്കാനാണ് ശ്രമം എന്ന് ബിപിസിഎൽ സെയിൽസ് ഓഫീസർ മായങ്ക് സിങ് വ്യക്തമാക്കി.ഒരു പ്ലാസ്റ്റിക് കാനുമായി പമ്പുകളിൽ...
കവരത്തി:രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ...
കൊല്ലം:ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.കിരൺ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന്...