24 C
Kochi
Tuesday, December 7, 2021

Daily Archives: 21st June 2021

കോഴിക്കോട്​: ​രാമനാട്ടുകാര വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വൈദ്യരങ്ങാടി പു​ളി​ഞ്ചോട്​ വളവിൽ പുലർച്ചെ 4.45 ഓടെയാണ്​ ചരക്കു ലോറിയുമായി കൂട്ടിയിടിച്ച്​ മഹീന്ദ്ര ബൊലേറോയിൽ സഞ്ചരിച്ച പാലക്കാട്​ ചെർപുളശ്ശേരി സ്വദേശികളായ മുഹമ്മദ്​ സാഹിർ ​ചെർപുളശ്ശേരി, ഷാഹിർ വല്ലപ്പുഴ, നാസർ മുളയങ്കാവ്​, സുബൈർ മുളയങ്കാവ്​, അസൈനാർ നെല്ലായ എന്നിവർ മരിച്ചത്​.കരിപ്പൂർ വിമാനത്താവളത്തിലേക്ക്​ പുറപ്പെട്ടതായിരുന്നുേ. മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്​​ മാറ്റി. സംഭവ സ്​ഥലത്തുതന്നെ അഞ്ചു പേരും മരിച്ചു. കാർ...
ന്യൂഡൽഹി:രാജ്യത്ത്​ കൊവിഡ് ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 53,256 പേർക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്​ഥിരീകരിച്ചത്​. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്​ 3.83 ശതമാനമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.1422 മരണമാണ്​ 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചത്​. മരണനിരക്ക്​ കുറയാത്തത്​ ആശങ്ക ഉയർത്തുന്നുണ്ട്​.96.36 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 24 മണിക്കൂറിനിടെ 78,190 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.അതേസമയം, രാജ്യം വാക്​സിനേഷന്‍റെ അടുത്ത...
തിരുവനന്തപുരം:കടയ്ക്കാവൂർ പോക്സോ കേസിൽ വൻ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പതിമൂന്ന്കാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്.വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ...
മസ്​​ക​ത്ത്​:രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻറെ അ​ടു​ത്ത ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റാ​ണ്​ പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം.ഖു​റി​യാ​ത്തി​ലെ സാ​ഹി​ൽ ഹെ​ൽ​ത്ത്​ സെൻറ​റി​ലും വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി. സൂ​ർ സ്പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ഇ​ന്നു മു​ത​ൽ വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു.ആ​ദ്യ ദി​വ​സം നി​ര​വ​ധി പേ​രാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യ​ത്. വാ​ക്​​സി​നേ​ഷ​നെ കു​റി​ച്ച സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ർ​ധി​ച്ച​തി​ൻറെ ഫ​ല​മാ​ണ്​ ഇ​തെ​ന്ന്​...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.വാഹനങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന തരത്തില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് ചക്രസ്തംഭന സമരം. ആംബുലന്‍സ് ഉള്‍പ്പെടെ അവശ്യസര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വയനാട്:തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ് അന്വേഷണ ചുമതല. സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാംപ്രതിയുമാണ്. കേസില്‍ ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർത്ഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന...
തിരു​വ​ന​ന്ത​പു​രം:ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക്​​ (സൈ​ബ​ർ ബു​ള്ളി​യി​ങ്​) ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ് സൈ​ബ​ര്‍ ബു​ള്ളി​യി​ങ്ങി​ൻറെ ഇ​ര​ക​ളി​ല​ധി​ക​വു​മെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി മോ​ശം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക, കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക്​ താ​ഴെ അ​ശ്ലീ​ല ക​മ​ൻ​റു​ക​ൾ എ​ഴു​തു​ക, അ​ശ്ലീ​ല വി​ഡി​യോ​ക​ൾ അ​യ​ക്കു​ക തു​ട​ങ്ങി പ​ല രീ​തി​യി​ലാ​ണ്​ സൈ​ബ​ർ പീ​ഡ​നം ന​ട​ക്കു​ന്ന​ത്. ഏ​റെ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യാ​ണ്.ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സും സൈ​ബ​ർ വി​ദ​ഗ്​​ധ​രും...
വാഷിങ്​ടൺ:അമേരിക്കയുടെ തെക്കു​കിഴക്കൻ മേഖലയിൽ ആളപായവും കടുത്ത നാശനഷ്​ടവും വിതച്ച്​ ​ക്ലോഡറ്റ്​ കൊടുങ്കാറ്റ്​. മോണ്ട്​ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തത്തിലാണ്​ 10 പേർ മരിച്ചത്​.ദുരന്തത്തിനിരയായവരിൽ ഒമ്പതു പേർ കുട്ടികളാണ്​​. മഴനനഞ്ഞ റോഡിൽ തെന്നിയാണ്​ വാഹനങ്ങൾ കൂട്ടിയിടിച്ചത്​. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്കായുള്ള സ്​ഥാപനത്തിലെ വാഹനത്തിലുണ്ടായിരുന്ന എട്ട്​ കുട്ടികൾ മരിച്ചവരിൽ പെടുമെന്ന്​ പൊലീസ്​ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞ്​ തീ പിടിക്കുകയായിരുന്നു.കൊടുങ്കാറ്റ്​ അലബാമ, ജോർജിയ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ നാശനഷ്​ടം...
സവോപോളോ:ബ്രസീൽ നയിക്കുന്ന ഗ്രൂപ്​ എയിൽ പെറുവിന്​ ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ്​ പെറു തകർത്തുവിട്ടത്​. സെർജിയോ പീനയും യെറി മീനയും വിജയികൾക്കായി സ്​കോർ ചെയ്​തപ്പോൾ മിഗ്വേൽ ബോർയയുടെ വകയായിരുന്നു കൊളംബിയയുടെ ആശ്വാസ ഗോൾ.13ാം മിനിറ്റിൽ സെർജിയോ പീനിയയിലൂടെ പെറുവാണ്​ അക്കൗണ്ട്​ തുറന്നത്​. അതോടെ കളി മുറുകിയെങ്കിലും കൊളംബിയ സമനില പിടിക്കാൻ രണ്ടാം പകുതി വരെ കാത്തി​രിക്കേണ്ടിവന്നു. 53ാം മിനിറ്റിൽ ഒപ്പം പിടിച്ച കൊളംബിയയുടെ വലയിൽ 10...
തിരുവനന്തപുരം:വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബുധനാഴ്ചത്തെ അവലോകന യോഗത്തിന് ശേഷം വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും ഇളവുകളുടെ കാര്യത്തിലും തീരുമാനമെടുക്കും. ടിപിആർ വളരെ കുറവുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയേക്കും.ഈ മാസം 23 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെയല്ല...