Fri. Apr 19th, 2024
വാഷിങ്​ടൺ:

അമേരിക്കയുടെ തെക്കു​കിഴക്കൻ മേഖലയിൽ ആളപായവും കടുത്ത നാശനഷ്​ടവും വിതച്ച്​ ​ക്ലോഡറ്റ്​ കൊടുങ്കാറ്റ്​. മോണ്ട്​ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ ദുരന്തത്തിലാണ്​ 10 പേർ മരിച്ചത്​.

ദുരന്തത്തിനിരയായവരിൽ ഒമ്പതു പേർ കുട്ടികളാണ്​​. മഴനനഞ്ഞ റോഡിൽ തെന്നിയാണ്​ വാഹനങ്ങൾ കൂട്ടിയിടിച്ചത്​. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്കായുള്ള സ്​ഥാപനത്തിലെ വാഹനത്തിലുണ്ടായിരുന്ന എട്ട്​ കുട്ടികൾ മരിച്ചവരിൽ പെടുമെന്ന്​ പൊലീസ്​ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞ്​ തീ പിടിക്കുകയായിരുന്നു.

കൊടുങ്കാറ്റ്​ അലബാമ, ജോർജിയ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ നാശനഷ്​ടം വിതച്ചത്​. മഴയും കാറ്റും ചേർന്നതോടെ ചിലയിടങ്ങളിൽ പൊടുന്നനെ പ്രളയമുണ്ടായത്​ ജനജീവിതം ദുഷ്​കരമാക്കി. അലബാമയിൽ 50 വീടുകൾ തകർന്നിട്ടുണ്ട്​.

By Divya