Fri. Mar 29th, 2024
സാവോ പോളോ:

കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക്​ കൊവിഡ് ബാധിച്ചുവെന്ന്​ ​ബ്രസീൽ. കഴിഞ്ഞ ദിവസം 16 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീൽ അറിയിച്ചു. വെള്ളിയാഴ്​ച 6926 ടെസ്​റ്റുകളാണ്​ നടത്തിയത്​. 10 ടീമുകളിലായി 37 പേർക്ക്​ കൊവിഡ് സ്ഥിരീകരിച്ചു. കളിക്കാരുടേയും ടീം ജീവനക്കാരുടെയും എണ്ണം ഉൾപ്പടെയാണിത്​.

ഇതിന്​ പു​റമേ ടൂർണമെൻറിനായി പ്രവർത്തിക്കുന്ന 45ഓളം തൊഴിലാളികൾക്കും രോഗബാധയുണ്ടായി. ടൂർണമെൻറ്​ നടക്കുന്ന റിയോ ഡി ജനീറോ, ബ്രസീലിu, ക്യൂയിബ, ഗോയിനിയ എന്നിവിടങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. ലോകത്ത്​ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നത്​ ബ്രസീലിലാണ്​.

കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിനടുത്ത്​ ആളുകൾക്ക്​ ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Divya