24 C
Kochi
Tuesday, December 7, 2021

Daily Archives: 19th June 2021

ന്യൂ‍ഡൽഹി:യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച് സർവേ റിപ്പോർട്ട്. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്.13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ ജനപ്രീതിയിൽ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മോദിക്ക് ഏറെ പിന്നിലാണ് എന്നതും ശ്രദ്ധേയം.ഇറ്റാലിയുടെ പ്രധാനമന്ത്രി മാരിയോ...
തിരുവനന്തപുരം:കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്‍ ഈ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തിയും അദ്ദേഹം അറിയിച്ചു.വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു. ആശയക്കുഴപ്പത്തിനും മാധ്യമ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കേണ്ടിയിരുന്നില്ല. മറിച്ചു സംഭവിച്ചതില്‍ വലിയ വിഷമം ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.നേരത്തെ കേരളത്തില്‍ സിപിഐഎമ്മാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവന്ന്...
Pinarayi Vijayan K Sudhakaran
തിരുവനന്തപുരം:കെ സുധാകരനെ കടന്നാക്രമിച്ച് പിണറായി വിജയൻ രംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത്  അസാധാരണമായ രാഷ്ട്രീയപ്പോരിന്. കോണ്‍ഗ്രസ് നേതാക്കളുടെ മുൻകാല പരാമർശങ്ങൾ അടക്കം മറയാക്കിയുള്ള വിമർശനങ്ങൾക്ക് നാളെ സുധാകരൻ എന്ത് മറുപടി പറയുമെന്നതിലാണ് ഇനി രാഷ്ട്രീയ കേരളത്തിന്‍റെ ആകാംക്ഷ. കേരള രാഷ്ട്രീയത്തിൽ പരിചിതമല്ലാത്ത വിധത്തിലാണ്  തലമുതിർന്ന രണ്ട് നേതാക്കളുടെ വാക് പോര്.ബ്രണ്ണൻ കോളേജിൽ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പരാമർശത്തോടെയാണ് പോര് തുടങ്ങുന്നത്. സുധാകരന്‍റെ പരാമർശം തള്ളി താനാണ് സുധാകരനെ...
ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ജൂൺ മൂന്ന് മുതൽ ഐസിയുവിലായിരുന്നു.മിൽഖയുടെ വേർപാടിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തുടങ്ങിയവർ അനുശോചിച്ചു. ഒരു പടുകൂറ്റൻ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്....
ലക്ഷദ്വീപ്:ലക്ഷദ്വീപിലെ സന്ദര്‍ശനം അവസാനിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തിലാണ് മടക്കം. പ്രഫുല്‍ പട്ടേലിനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായാണ് സൂചന.ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തി ഇരുപതാം തീയതി മടങ്ങിപ്പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.അതിനിടെ ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപ് നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളുമായി വീടിന് മുകളില്‍ കയറി...
തിരുവനന്തപുരം:കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയ്ക്കാനായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും പ്രവർത്തനാനുമതി. സ്വകാര്യബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നിർത്തിവയ്ക്കുമെങ്കിലും അവശ്യ സർവീസുകളുണ്ടാകും.ശ്രദ്ധിക്കാൻ:ഹോട്ടലുകളിൽനിന്ന് ഇന്നും നാളെയും പാഴ്സൽ അനുവദിക്കില്ല; ഹോം‍ ഡെലിവറി മാത്രം.ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി,...