Thu. Dec 19th, 2024

Day: June 12, 2021

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി. 250 ദിവസത്തിലേറെയായി കെ റെയിൽ പദ്ധതിക്കെതിരായി ജനകീയ സമിതി സമരം…

അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങി; അവശനിലയില്‍ നായക്കുട്ടി

ചെന്നൈ: അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങിയ നായയെ രക്ഷപ്പെടുത്തി. ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്‌കി വിഭാഗത്തില്‍പ്പെട്ട നായയാണ് റോഡരികില്‍ കിടന്ന മാസ്‌ക് വിഴുങ്ങിയത്. ഭക്ഷണം കഴിക്കാന്‍ കഴിയാതെ…

‘രാധേ ശ്യാം’ ഒടിടിയില്‍?; പ്രഭാസ് ചിത്രം വിറ്റത് 400 കോടിക്കെന്ന് അഭ്യൂഹങ്ങള്‍

പ്രഭാസ് നായകനാവുന്ന രാധേ ശ്യാം ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. ജൂലൈ 30ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.…

ഫ്രഞ്ച് ഓപ്പണ്‍ സെമി: ജോക്കോവിച്ചിന് മുന്നില്‍ നദാലിന് അടിതെറ്റി, കലാശപ്പോര് സിറ്റ്‌സിപാസിനെതിരെ

പാരീസ്: നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാലിനെ മറികടന്ന് നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ദ്ധനയെന്ന് പൊലീസിന് മൊഴി

പാലക്കാട്: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഏഴ് ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി പൊലീസിന് മൊഴി. ബിജെപിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി…

ബാങ്ക് തട്ടിപ്പ് കേസ്; ടിആർഎസ് നേതാവിൻ്റെ വീട്ടിൽ ഇഡി റെയ്ഡ്

തെലങ്കാന: രാഷ്ട്രസമിതി നേതാവും എംപിയുമായ നമ നാഗേശ്വര റാവുവിന്റെ വീട്ടിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 1,064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.…

കെ സുരേന്ദ്രൻ ബിഎൽ സന്തോഷ് കൂടിക്കാഴ്ച ഇന്ന്; വിവാദങ്ങളിൽ ദേശീയനേതൃത്വത്തിൻ്റെ പിന്തുണ ഉറപ്പാക്കൽ ലക്ഷ്യം

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ…

K sundara K Surendran

മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദര ഒരു ലക്ഷം രൂപ സുഹൃത്തിനെ ഏല്‍പ്പിച്ചതായി കണ്ടെത്തി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെയെന്ന് പൊലീസ്. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം…

Pinarayi Vijayan K Sudhakaran

തനിക്കൊത്തവനാണോ സുധാകരനെന്ന ചോദ്യത്തിന് പിണറായിയുടെ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ തനിക്കൊത്തയാളാണോയെന്നതൊക്കെ കണ്ടറിയേണ്ട കാര്യമല്ലേയെന്ന് പരോക്ഷമായി പിണറായി വിജയന്‍ പറഞ്ഞു. പുതിയ…

k sudhakaran

‘കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രിയാകാമെങ്കില്‍ കുഞ്ഞനന്തന്റെ ചരമദിനം സിപിഐഎം ആചരിക്കുന്നതില്‍ എന്താണ് തെറ്റ്?’;പരിഹസിച്ച് കെ സുധാകരന്‍

സിപിഐഎം കുഞ്ഞനന്തന്റെ അനുസ്മരണം സംഘടിപ്പിച്ചതിനെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സിപിഐഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാമെന്നായിരുന്നു സുധാകരന്റെ പരിഹാസം.…