Sat. Apr 20th, 2024
തിരുവനന്തപുരം:

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി. 250 ദിവസത്തിലേറെയായി കെ റെയിൽ പദ്ധതിക്കെതിരായി ജനകീയ സമിതി സമരം തുടങ്ങിയിട്ട്.

കൃത്യമായ പഠനങ്ങളില്ലാതെ നടത്തുന്ന പദ്ധതി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോപണം. കേരളത്തെ രണ്ടായി വേർതിരിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും സമരക്കാർ ആരോപിക്കുന്നു.

കെ റെയിൽ വരുന്നതോടെ ഇരുപതിനായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. നഷ്ടപരിഹാരം വർധിപ്പിച്ചാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ജനകീയ സമിതി. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം- കാസർഗോഡ് യാത്ര സാധ്യമാകുന്ന പദ്ധതിയാണ് കെ റെയിൽ.

ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനും സർക്കാർ വിഹിതമായ 2100 കോടി രൂപ കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാനും മന്ത്രിസഭ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ നടപടികൾ തുടങ്ങിയാൽ പ്രതിഷേധം ശക്തമാക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.

By Divya