24 C
Kochi
Tuesday, December 7, 2021

Daily Archives: 5th June 2021

ന്യൂഡൽഹി:രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1.2 ലക്ഷം പേർക്കാണ്​ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്​. 3,380 പേർ രോഗം ബാധിച്ച്​ മരിച്ചു. രാജ്യത്ത്​ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,55,248 ​ആയി കുറഞ്ഞിട്ടുണ്ട്​. തുടർച്ചയായ ഒമ്പതാം ദിവസമാണ്​ രാജ്യത്ത്​ രണ്ട്​ ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​.1,97,894 പേർക്ക്​ കഴിഞ്ഞ ദിവസം മാത്രം ​രോഗമുക്​തിയുണ്ടായി. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 5.78 ശതമാനമായി കുറഞ്ഞു. 93.38...
ന്യൂഡൽഹി:രാജ്യത്ത്​ വാക്​സിൻ പാഴാക്കുന്നത്​ കുറക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്​സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ്​ മോദിയുടെ പരാമർശം. വാക്​സിൻ പാഴാക്കുന്ന നിരക്ക്​ രാജ്യത്ത്​ ഉയർന്ന്​ തന്നെയാണ്​ നിൽക്കുന്നത്​. ഇത്​ മറികടക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും മോദി നിർദ്ദേശിച്ചു.സർക്കാറി​ൻറെ പിന്തുണ വാക്​സിൻ ഉല്പാദനം വർദ്ധിപ്പിക്കാൻ നിർമാതാക്കളെ സഹായിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. യോഗത്തിൽ രാജ്യത്തെ വാക്​സിനേഷൻ പ്രക്രിയയുടെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്​സിൻ...
കാസര്‍കോട്:സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്ത ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര പറഞ്ഞു. നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്.നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിട്ടാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീട് പിൻവലിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ...
തിരുവനന്തപുരം:എണ്ണവിലയും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിയെ കരകയറ്റുന്ന കിടിലന്‍ പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജൻ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.പുത്തൻ തലമുറ ഇന്ധനമായ ഹൈഡ്രജനിൽ ഓടുന്ന പത്ത് ബസുകളാണ് കെ എസ് ആർ ടി സി ക്കുള്ള ബജറ്റിലെ സമ്മാനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെയാണ് ബസുകൾ...
ഇടുക്കി:ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് ജില്ല ഭരണകൂടം. തോട്ടം മേഖലയില്‍ ഉള്‍പ്പടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.രാജമലയിലെ വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് പരിഹാരമായി. ഓണ്‍ലൈന്‍ പഠനത്തിനായി റേഞ്ച് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന രാജമലയിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥ 24 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജമാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ഇരുന്ന് പഠിക്കുന്നതിവശ്യമായ സൗകര്യം കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ ഒരുക്കിയത്.സ്വകാര്യ കമ്പനികള്‍ക്ക് ടവറുകളില്ലാത്ത...
തൃശ്ശൂര്‍:കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂര്‍ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും.തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴൽപ്പണ തട്ടിപ്പിൻ്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം.അതേസമയം, കേസിൽ ബിജെപി സംസ്ഥാന...
അഹമ്മദാബാദ്:സംസ്ഥാനത്തെ വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്ന നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയില്‍ ബില്‍ പാസാക്കിയത്.കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നിയമഭേദഗതിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ഭേദഗതി നിയമസഭയില്‍ പാസാക്കിയിരുന്നു.ഗവര്‍ണറുടെ അംഗീകാരത്തോടെ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി വിജയ് രുപാനി...
കു​വൈ​ത്ത് സി​റ്റി:വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി നാ​ച്ചു​റ​ൽ റി​സ​ർ​വു​ക​ൾ. ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ പ​ക്ഷി​ക​ളു​ടെ​യും പ്ര​ധാ​ന ആ​വാ​സ കേ​ന്ദ്ര​മാ​ണി​വ. അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​തോ​ടെ മു​ള്ള​ന്‍പ​ന്നി​ക​ള്‍ ഉ​ൾ​പ്പെ​ടെ ജീ​വി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് നാ​ച്ചു​റ​ല്‍ റി​സ​ര്‍വ് സ്ഥാ​പി​ച്ച​തെ​ന്നും പ​രി​സ്ഥി​തി വ​കു​പ്പ് അ​റി​യി​ച്ചു.നാ​ച്ചു​റ​ൽ റി​സ​ര്‍വി​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും യ​ഥേ​ഷ്​​ടം ല​ഭി​ക്കു​ന്ന​ത്​ കാ​ര​ണം നി​ര​വ​ധി ദേ​ശാ​ട​ന പ​ക്ഷി​ക​ള്‍ ഇ​​പ്പോ​ൾ കൂ​ടു​ത​ലാ​യി എ​ത്താ​റു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ഹ്‌​റ നാ​ച്ചു​റ​ല്‍ റി​സ​ര്‍വ്​...
ന്യൂയോര്‍ക്ക്:മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്. 2023 വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.കലാപത്തെത്തുടര്‍ന്ന് ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം...
ന്യൂഡല്‍ഹി:ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാകും അദ്ദേഹം പങ്കെടുക്കുക. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങള്‍ വര്‍ധിപ്പിക്കല്‍ ‘ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം.തുടര്‍ന്ന് കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന...