Fri. Mar 29th, 2024
ന്യൂഡൽഹി:

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കൊവിഡ് വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്സിന്റെ രണ്ട്​ ഡോസുകൾക്കും കൂടി 500 രൂപയാണ്​ വില. വാക്​സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ്​ ഇപ്പോൾ നടക്കുന്നത്​.

വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതേസമയം, 400 രൂപയിൽ താഴെയായിരിക്കും കോർബേവാക്സിന്റെ വിലയെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്സിന്റെ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സി​െൻറ ആദ്യ രണ്ട്​ ഘട്ട ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ വാക്​സിൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സി​ന്റെ രണ്ട്​ ഡോസുകൾ സംസ്ഥാന സർക്കാറിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​. ഭാരത്​ ബയോടെകിന്റെ കോവാക്​സിൻ 800 രൂപക്കും 2400 രൂപക്കുമാണ്​ നൽകുന്നത്​. സ്​പുട്​നിക്​ വാക്സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

By Divya