24 C
Kochi
Tuesday, December 7, 2021

Daily Archives: 4th June 2021

തൃശൂർ:കൊടകരയിൽ ദേശീയപാതയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി കവർന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സുരേന്ദ്രനായിരുന്നു പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല എന്ന് 3 പേർ മൊഴി നൽകിയതിനെത്തുടർന്നാണിത്. എന്നാൽ ചോദ്യം ചെയ്യൽ ഉടനുണ്ടാകില്ലെന്നാണു സൂചന.അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ സുരേന്ദ്രൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തും. നിലവിൽ സുരേന്ദ്രനു നോട്ടിസ് നൽകിയിട്ടില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന അസിസ്റ്റന്റ്...
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ഇന്ത്യ അമേരിക്കന്‍ വാക്സിന്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്ന് കമല ഹാരിസ് പ്രധാനമന്ത്രി മോദിയെ അറിയിച്ചു. ഇതില്‍ പ്രധാനമന്ത്രി മോദി സന്തോഷം അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ആരോഗ്യ സംവിധാനങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തേണ്ട പ്രധാന്യവും ഇരു...
കൊച്ചി:കിടപ്പുരോഗികൾക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും വീടുകളിൽത്തന്നെ വാക്സീൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.മുതിർന്ന പൗരൻമാർക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനമൈത്രി പൊലീസോ, സ്റ്റേഷൻ ഹൗസ് ഓഫിസറോ അധികാരപരിധിയിലുള്ള സ്ഥലത്തെ മുതിർന്ന പൗരൻമാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ടെന്നു സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കോഴിക്കോട്:കോഴിക്കോട്ട് കിറ്റിലെ സാധനങ്ങളില്‍ തൂക്കം കുറച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ്. പയറും പഞ്ചസാരയും കടലയും ഉള്‍പ്പടെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതല്‍ 150 ഗ്രാം വരെ കുറവെന്ന് പരിശോധനയില്‍ വ്യക്തമായി. പയ്യാനക്കല്‍, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷന്‍കടകളില്‍ നിന്നുള്ള കിറ്റില്‍ തൂക്കം കുറവുണ്ടെന്ന വ്യാപക പരാതിയെത്തുടര്‍ന്ന് ഡിവൈഎഫ്ഐയുടെ ഇടപെടലിലാണ് തട്ടിപ്പ് കയ്യോടെ പിടികൂടിയത്.ആയിരക്കണക്കിന് കിറ്റുകളിലേക്ക് വേണ്ട സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ ഒന്നില്‍ പോലും അഞ്ച് ഗ്രാം കൂടുതലില്ല....
തിരുവനന്തപുരം:സംസ്ഥാനത്ത് 1 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി എഇഒമാര്‍ക്കും ഡിഇഒമാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍. കൂടാതെ പാഠപുസ്തകം, പുസ്തകം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടോ എന്നും ഉറപ്പാക്കണം.സ്‌കൂളില്‍ തന്നെ അധ്യാപകര്‍ മുന്‍കൈ എടുത്ത് ഇക്കാര്യങ്ങള്‍ ഉറപ്പിക്കണം. ഈ മാസം 13നകം തന്നെ സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍...
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെയും മന്ത്രി കെഎൻ ബാലഗോപാലിന്റെയും ആദ്യ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയായിരിക്കും പുതുക്കിയ ബജറ്റ്.ഇരു ബജറ്റുകൾക്കും ഇടയിലുണ്ടായ കൊവിഡിന്റെ രണ്ടാം തരംഗവും ഇനി മുന്നിൽക്കാണുന്ന മൂന്നാം തരംഗവും നേരിടാനുളള പദ്ധതികൾ ആരോഗ്യ മേഖലയിൽ പ്രഖ്യാപിക്കും. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാൻ ഫണ്ട് വകയിരുത്തും. എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ...