24 C
Kochi
Tuesday, December 7, 2021

Daily Archives: 2nd June 2021

വഡോദര:മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് 2018 ല്‍ ഹര്‍ദാസ് ഭായി മരിച്ചിരുന്നു. ഹര്‍ദാസിന്റെ മരണസര്‍ട്ടിഫിക്കറ്റും കുടുംബങ്ങളുടെ കൈവശമുണ്ട്.കഴിഞ്ഞ ദിവസമാണ് ഹര്‍ദാസിന്റെ പേരില്‍ കുടുംബത്തിന് ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ചത്. തിങ്കളാഴ്ച വാക്സിനേഷന്‍ നല്‍കിയവരുടെ പട്ടികയില്‍ ഹര്‍ദാസ്...
തിരുവനന്തപുരം:സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്ന് പൊതുവിലെ വിലയിരുത്തൽ. എന്നാൽ ഉടൻ ലോക്ക്ഡൗൺ പിൻവലിക്കാൻ സാധ്യതയില്ല.കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് സാധ്യത. 80:20 എന്ന ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹി:സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതല്‍ മരിച്ചതായി നമുക്ക് കണക്കാക്കാം എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.‘ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്‌സണ്‍ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു...
ബെയ്​ജിങ്​:കൊവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്​സിന്​ കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക്​ മുമ്പ്​ 'അനുമതി നൽകിയ സിനോഫാ'മി​ൻറെ പിൻഗാമിയായി എത്തിയ 'സിനോവാകി'​നാണ്​ അനുമതി. നിരവധി രാജ്യങ്ങൾ ഈ മരുന്ന്​ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്​.സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്​തിയിലും രാജ്യാന്തര മാനദണ്​ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ്​ നിലവിൽ ഇത്​ ഉപയോഗിക്കാനാവുക. പരീക്ഷണങ്ങളിൽ പ​ങ്കെടുത്ത പകുതിയിലേറെ പേരിലും രോഗം വരാതെ സൂക്ഷിച്ചതായും...
ന്യൂഡൽഹി:വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുൺ കുമാർ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എച്ച് എൽ ദത്തുവിൻറെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാർശ ചെയ്തത്. അരുൺ മിശ്രയുടെ നിയമനത്തിൽ വിയോജിച്ച്...
തിരുവനന്തപുരം:കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അശോക് ചവാന്‍ സമിതി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി സമിതിയംഗങ്ങള്‍ സൂചിപ്പിച്ചു. ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്ന് വിലയുത്തലുണ്ട്.നേതൃത്വം ദുര്‍ബലമെന്ന പ്രതീതിയുണ്ടായി. നേതൃമാറ്റം ഉള്‍പ്പെടെ സമഗ്ര അഴിച്ചുപണി വേണമെന്ന് ശുപാര്‍ശ.കേരളത്തിലെ പിസിസി പ്രസിഡന്റ് സ്ഥാനപ്രഖ്യാപനം ഇനി വൈകിയേക്കില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയ ശേഷമാകും അധ്യക്ഷനെ തീരുമാനിക്കുക. അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തോല്‍വിയെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. ബംഗാള്‍ സംബന്ധിച്ച...
തിരുവനന്തപുരം:തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ ഏഴ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം....
തിരുവനന്തപുരം:ദേവികുളം എം എൽ എ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം:നൂറിലേറെ തടവുകാരെ മോചിപ്പിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിൽ. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണു 3 അംഗ സമിതി ശുപാർശ. ഇതിനൊപ്പം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കും. മന്ത്രിസഭ ശുപാർശ ചെയ്താൽ ഗവർണറാണ് ഉത്തരവു പുറപ്പെടുവിക്കേണ്ടത്.പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ളത്. കോവിഡ് പടർന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂർണമായി....
ന്യൂഡൽഹി:ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും മമത ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ തന്നെ കാത്തുനിര്‍ത്തിപ്പിച്ചു എന്ന മമതയുടെ വാദവും കേന്ദ്രം തള്ളിയതായാണ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രധാനമന്ത്രി 1.59 നാണ് എത്തിയതെന്നും പിന്നീട് 2.10 നാണ് മമത എത്തിയെതെന്നുമാണ് കേന്ദ്രം പറയുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മമത തയ്യാറായിരുന്നെന്നും എന്നാല്‍ തൃണമൂല്‍ വിട്ട് ബി ജെ പിയില്‍...