33 C
Kochi
Wednesday, December 1, 2021

Daily Archives: 2nd June 2021

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ വർദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,31,456 പേര്‍ ഇന്നലെ രോഗമുക്തരായി നേടി.3,207 പേർ 24 മണിക്കൂറിനിടെ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് നിലവിലെ ആകെ കേസുകൾ 2,83,07,832 ആണ്. 2,61,79,085 പേര്‍ ആകെ രോഗമുക്തി നേടുകയും 3,35,102 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ...
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ–പ്രതിപക്ഷ ബഹളം. ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയിലുള്ളപ്പോള്‍ കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇകഴ്ത്തരുതെന്നും ഇതാണോ കൊവിഡ് പ്രതിരോധത്തിനു നല്‍കുന്ന പിന്തുണയെന്നും വീണ ജോര്‍ജ് ചോദിച്ചു.മരണനിരക്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും സംശയമുണ്ടെന്നും, വീഴ്ച ചൂണ്ടിക്കാണിക്കുന്നത് ഇകഴത്തലല്ലെന്നും പ്രതിപക്ഷനേതാവ് മറുപടി നല്‍കി. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് എം കെ മുനീറും ആവശ്യപ്പെട്ടു.മരണ നിരക്ക് തീരുമാനിക്കാന്‍ കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ പഠനം വേണമെന്നും...
മുംബൈ:മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്കൈന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ബിപിസിഎല്‍) കോവാക്സിന്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. വര്‍ഷത്തില്‍ കോവിഡിന്റെ 22 കോടിയിലധികം ഡോസുകള്‍ ഉല്‍പാദിപ്പിക്കാനിവിടെ നിന്നും കഴിയും.മിഷന്‍ കൊവിഡ് സുരക്ഷയുടെ കീഴില്‍ കോവാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ ബയോടെക്നോളജി വകുപ്പ് എച്ച്ബിപിസിഎല്ലിന് അനുമതി നല്‍കിയിരിക്കുകയാണ്. ഐസിഎംആറുമായി സഹകരിച്ച് ഭരത് ബയോടെകാണ് കോവാക്സിന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്.ഭാരത് ബയോടെക്കില്‍ നിന്നുള്ള സാങ്കേതികകാര്യങ്ങളുടെ കൈമാറ്റം പൂര്‍ത്തിയായിക്കോണ്ടിരിക്കുകയാണെന്ന് എച്ച്ബിപിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് റാത്തോഡ് പറഞ്ഞു.പ്രതിമാസം...
Father kills son in Kalladikode, Palakkad; Argument over alcohol led to the murder
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 പാലക്കാട് കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി; മദ്യപിച്ചതിനെ തുടർന്നുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു2 കൊടകര കേസ്: പണം കണ്ടെത്താൻ ബിജെപി സ്വന്തം നിലയിൽ അന്വേഷണം നടത്തി3 ‘മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതെന്തിന്?’; സര്‍ക്കാരിനോട് ഹൈക്കോടതി4 "വാക്സീന്റെ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നു"; കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ5 കൊവിഡ് വാക്സീൻ സൗജന്യമായി സമയത്ത് ലഭ്യമാക്കണം; പ്രമേയം നിയമസഭ ഒറ്റക്കെട്ടായി പാസാക്കി6 സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ആദ്യ...
ബ്രിട്ടൻ:ബ്രിട്ടനിൽ ഒരു വർഷത്തിനിടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിന് ശേഷമാണ് രാജ്യത്ത് കൊവിഡ് മരണമില്ലാത്ത ദിവസം റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 1,27,782 പേരാണ് ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് ബ്രിട്ടൻ.ഇന്നലെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയാണ് ഔദ്യോഗികമായി അറിയിച്ചത്....
കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ തുറന്ന പോര്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യാസ് ചുഴലിക്കാറ്റ് യോഗത്തില്‍ വൈകിയെത്തിയെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു.ഡി എം നിയമത്തിലെ സെക്ഷന്‍ 51 (ബി) പ്രകാരം കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നടപടി തെറ്റാണെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന സെക്ഷനാണിത്.നോട്ടീസ് ലഭിച്ച മൂന്ന് ദിവസത്തിനുള്ളില്‍...
കു​വൈ​ത്ത്​ സി​റ്റി:ഓ​ക്​​സ്​​ഫോ​ർ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മൂ​ന്നാം ബാ​ച്ച്​ വി​ത​ര​ണ​ത്തി​ന്​ ജൂ​ൺ എ​ട്ടു​വ​രെ കാ​ത്തി​രി​ക്ക​ണം. ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ്​ പ്ര​ശ്​​നം. ചൊ​വ്വാ​ഴ്​​ച പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.ആ​ദ്യ​ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ വൈ​കു​ന്ന​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​രു​ന്നു. നേ​ര​​​ത്തേ വ​ന്ന ര​ണ്ട്​ ബാ​ച്ച്​ ഒ​ന്നാം ഡോ​സ്​ ആ​യി മൂ​ന്ന​ര ല​ക്ഷം പേ​ർ​ക്ക്​ ന​ൽ​കി. ര​ണ്ട്​ ബാ​ച്ചു​ക​ൾ​ക്ക്​ ശേ​ഷം മൂ​ന്നാം ബാ​ച്ച്​ വൈ​കു​ന്ന​താ​ണ്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച​ത്.മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​...
തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുവെന്ന് ഡോ എം കെ മുനീർ നൽകിയ നോട്ടീസിൽ പറയുന്നു.സംസ്ഥാന സർക്കാർ കൊവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിൻ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. വിഷയം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
വാഷിംഗ്ടണ്‍:അമേരിക്കയിലെ പ്രധാന മിലിട്ടറി അക്കാദമികളിലൊന്നായ വിര്‍ജീനിയ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്. വ്യവസ്ഥാപിത വംശീയതയും ലൈംഗിക ഉപദ്രവമടക്കമുള്ള ലിംഗ വിവേചനവും പരിശോധിക്കാനോ നിര്‍ത്തലാക്കാനോ സ്ഥാപനത്തിനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വിര്‍ജീനിയയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം ബാണ്‍സ് ആന്റ് തോണ്‍ബര്‍ഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മിലിട്ടറി അക്കാദമയിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ചത്. വംശീയ അധിക്ഷേപങ്ങളും തെറിവിളികളും സ്ഥിരമായി നടക്കുന്ന സ്ഥാപനത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാജനകമായ അന്തരീക്ഷത്തിലാണ് കഴിയേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.റിപ്പോര്‍ട്ട്...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബുവിന്റെ പരാമർശം.ഇതോടെ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എന്നാൽ, ബാബു ഇതൊന്നും കാര്യമാക്കാതെ പ്രസംഗം തുടർന്നു. ‘പോ മക്കളേ. അതൊക്കെ അങ്ങു കയ്യിൽ വച്ചാൽ മതി’ എന്നും ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു.പ്രതിഷേധം...