Fri. Apr 26th, 2024
കു​വൈ​ത്ത്​ സി​റ്റി:

ഓ​ക്​​സ്​​ഫോ​ർ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മൂ​ന്നാം ബാ​ച്ച്​ വി​ത​ര​ണ​ത്തി​ന്​ ജൂ​ൺ എ​ട്ടു​വ​രെ കാ​ത്തി​രി​ക്ക​ണം. ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ്​ പ്ര​ശ്​​നം. ചൊ​വ്വാ​ഴ്​​ച പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

ആ​ദ്യ​ഡോ​സ്​ ആ​സ്​​ട്ര​സെ​ന​ക സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ വൈ​കു​ന്ന​ത്​ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​രു​ന്നു. നേ​ര​​​ത്തേ വ​ന്ന ര​ണ്ട്​ ബാ​ച്ച്​ ഒ​ന്നാം ഡോ​സ്​ ആ​യി മൂ​ന്ന​ര ല​ക്ഷം പേ​ർ​ക്ക്​ ന​ൽ​കി. ര​ണ്ട്​ ബാ​ച്ചു​ക​ൾ​ക്ക്​ ശേ​ഷം മൂ​ന്നാം ബാ​ച്ച്​ വൈ​കു​ന്ന​താ​ണ്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച​ത്.

മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ ഈ കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി​പേ​ർ ഉ​ള്ള​താ​യും ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ദ്യ ഡോ​സ്​ ഓ​ക്​​സ്​​ഫോ​ർ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തി​ൻറെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക വ​രെ ചെ​യ്​​തി​രു​ന്നു.

പു​തു​താ​യി ഇൗ ​വാ​ക്​​സി​ൻ ആ​ർ​ക്കും ന​ൽ​കു​ന്നി​ല്ല. ജൂ​ൺ എ​ട്ടി​ന്​ ലാ​ബ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യാ​ൽ ആ​​ദ്യ ഡോ​​സ്​ സ്വീ​​ക​​രി​​ച്ച​​വ​​ർ​​ക്ക്​ ര​​ണ്ടാം ഡോ​​സ്​ സ്വീ​​ക​​രി​​ക്കാ​​ൻ സ​​ന്ദേ​​ശം അ​​യ​​ച്ചു​​തു​​ട​​ങ്ങും.

അ​തേ​സ​മ​യം, ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യും പ്രാ​ദേ​ശി​ക ഏ​ജ​ൻ​റു​മാ​യും നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​​ന്ന​ത്​ അ​നി​യ​ന്ത്രി​ത​മാ​യി നീ​ളി​ല്ലെ​ന്നും കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

By Divya