Sat. Apr 27th, 2024
മുസ്ലിം വിരുദ്ധതയുടെ അടുത്ത കാശ്മീരായി ലക്ഷദ്വീപ്

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള ദീപസമൂഹമായ ലക്ഷദ്വീപ്, മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കുന്ന ശാന്തമായൊരു സ്ഥലം. ഇന്ന് അവിടെയുള്ള ജനങ്ങൾക്ക് സ്വന്തം ഭൂമിയിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറക്കി വിടാമെന്ന് ഭയത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്. കോവിഡ് ലോക്കഡോണിന്റെ മറവിൽ കാവിവത്ക്കരണത്തിന് സാക്ഷിയാകേണ്ടി വരുന്ന ജനത.

എന്താണ് ഇപ്പോൾ ലക്ഷദ്വീപ് നേരിടുന്ന പ്രശ്നം?

ലക്ഷദ്വീപ് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍, ദിനേശ്വർ ശർമയുടെ മരണത്തോടെ ചുമ്മാതലയേറ്റു. ഒരാൾക്ക് പോലും കോവിഡ് ഇല്ലാതിരുന്ന ദ്വീപ്. ദ്വീപ് ജനത കാത്തുസൂക്ഷിച്ച പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ എത്തിയത് ക്വാറന്റൈൻ മാനദണ്ഡങ്ങൾ എടുത്ത് മാറ്റിയതോടെ ദ്വീപില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. മഹാമാരി ദ്വീപിൽ പ്രവേശിക്കുമ്പോൾ പോലും അത്യാവശ്യ ആശുപത്രി സംവിധാനം ലക്ഷദ്വീപില്‍ ഇല്ല. ഇപ്പോൾ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. അതും കോവിടിന്റെ പേരിൽ കർഫ്യു നിലനിർത്തികൊണ്ട് ഒരു മുന്നറിയിപ്പും കൂടാതെ രാത്രിയക്ക് രാത്രി ജെസിബി കൊണ്ട് പൊളിക്കുകയാണ് ഉണ്ടായത്. സ്റ്റാഫ് കൂടുതലെന്ന് ആരോപിച്ച് ഇരുന്നോറോളം മറൈൻ വാച്ചർമാരെ മെയ് 1 ന് പിരിച്ചു വിട്ടു. സ്ക്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്‍റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നു.

നിർധാരരായ കുടുംബങ്ങൾക്കും ബിപിൽ കാർഡ് ഉള്ളവർക്കും മുൻഗണന നൽകി കൊണ്ട് വീട് നിർമിക്കാനുള്ള സമഗ്രഹികൾ അതായത് മെറ്റൽ സിമന്റ് പോലുള്ളവ സബ്സിഡി റേറ്റിൽ ഗവർമെന്റിന്റെ മേൽനോട്ടത്തിൽ നൽകി വരുന്നുണ്ടായിരുന്നു. ഇവരുടെ രെജിസ്ട്രേഷനും അപ്പ്ലിക്കേഷനും അനുസരിച്ചാണ് ഇവ നൽകി വന്നിരുന്നത് ഇത് ഏപ്രിൽ 31ഓടെ നിർത്തലാക്കി. അപ്ലിക്കേഷൻ ഒന്നും അതിനു ശേഷം സ്വീകരിക്കില്ല എന്നും അറിയിച്ചു. LDAR എന്ന development authority പ്രകാരം ലക്ഷദ്വീപ് ഭൂമിയെ ഇവർ 4 ആയി തരം തിരിക്കും. Industries, Housing, Tourism, Slum അടങ്ങുന്ന ഒരു റെഗുലേഷൻ 183 പേജ് അടങ്ങുന്ന ഒരു റെഗുലേഷൻ. ഇതിൽ നിന്നും വ്യത്യസ്തമായിട്ട് നിവാസികൾ ചെയ്താൽ ഫൈൻ അടയ്ക്കാനും നിർദേശം ഉണ്ട്. അതായത് നിർദേശം തെറ്റിച്ചാൽ സ്വന്തം ഭൂമിയിലാണ് താമസിക്കുന്നത് എങ്കിൽ പോലും ദിവസം 20000 രൂപ മുതൽ പിഴ അടയ്ക്കണം. ഇത് 2 ലക്ഷം വരെ നീണ്ട് പോകാം. ഈ നിയമ പ്രകാരം ലക്ഷദ്വീപിന്റെ Housing Area പെടാത്ത ഭാഗങ്ങളിൽ സ്വന്തം ഭൂമിയാണെങ്കിൽ പോലും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി വാങ്ങണം അതും 3 വര്ഷം വര്ഷം കൂടുമ്പോൾ പുതുക്കണം. ഇതിനെതിരെ ശബ്‌ദിച്ചാൽ ഇവരെ തളച്ചിടാൻ ഉള്ള മാർഗം കുടെയാണിത് സ്വന്തം കിടപ്പാടത്തിൽ അഡ്മിനിസ്‌ട്രേഷന്റെ ഔദാര്യത്തിൽ ജീവിക്കുക.

ഇത് ആരംഭിക്കുന്നത് പ്രഫുൽ പട്ടേലിന്റെ കാലത് അല്ല ഇതിനു മുമ്ബ് ഇരുന്ന ദിനേശ്വർ ശർമയ്ക്ക് മുമ്പുണ്ടായിരുന്ന ഫാറൂഖ് ഖാന്റെ കാലത്തായിരുന്നു അതാണ് ഇവ്ടെഉതെ പ്രശ്നങ്ങൾക്ക് തുടക്കം. ജില്ല പഞ്ചായത്തിന്റെ അധികാരത്തിലേയ്ക്ക് കയറാനുള്ള ആദ്യത്തെ ശ്രമം അവിടെ നിന്നും ആരംഭിച്ചു. അന്ന് കോൺഗ്രസ് ഭരിച്ചിരുന്നത് കൊണ്ട് തന്നെ പ്രതിപക്ഷം മൗനം പാലിച്ചു. അവർക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. എന്നിരുന്നാലും വലിയ പ്രശ്നങ്ങൾ ഇല്ലാതെ പിടിച്ചു നിന്നു. പിന്നീട് വന്ന ദിനേശ്വർ ശർമയുടെ കാലഘട്ടത്തിൽ സംഘപരിവാർ അജണ്ടകളോ മറ്റ് ബുദ്ധിമുട്ടുകളോ ദ്വീപ് നിവാസികൾ അനുഭവിച്ചില്ല. ജനങ്ങളോടും ജനപ്രതിനിധികയോടും ചോദിച്ച് കൊണ്ടുള്ള നീക്കങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ കൂടെ പ്രഫുൽ കെ പട്ടേലിന് അധികാരം നൽകി.

ദ്വീപ് വാസികളെ ശ്വാസം മുട്ടിച്ച് കൊണ്ടുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ജനുവരി മുതൽ ഇവിടെ നടപ്പിലാക്കികൊണ്ട് ഇരിക്കുന്നത്. ഒരു ജനതയുടെ സംസ്കാരം മുഴുവനായി തുടച്ച് നീക്കാൻ ഉതകുന്ന നിയമങ്ങൾ. ജയിലും ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത പൊലിസ് സ്റ്റേഷനും ഒന്നുമില്ലാത്ത ഒരു സ്ഥലത്തു പ്രഫുല്‍ പട്ടേല്‍ ആദ്യമായി നടപ്പിലാക്കിയ നിയമപരിഷ്‌കാരം ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക എന്നതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം പ്രതിരോധിക്കുക എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ ലക്ഷ്യമെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത ദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് എന്ന ചോദ്യത്തിന് അഡ്മിനിസ്ട്രേഷന്റെ കയ്യില്‍ ഉത്തരവുമില്ല.

ഇനി അവശേഷികുനത് കുറച്ച അധികം ചോദ്യങ്ങളാണ്

തദ്ദേശവാസികളെല്ലാം മുസ്ലിങ്ങളായതിനാല്‍ വിശ്വാസപരമായ കാരണങ്ങളാല്‍ ദ്വീപില്‍ മദ്യത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങള്‍ പ്രഫുല്‍ പട്ടേല്‍ എടുത്തുമാറ്റിയതും ദ്വീപില്‍ മദ്യമൊഴുക്കാന്‍ തീരുമാനിച്ചതും. ടുറിസത്തിന്റെ മറവിൽ ഇത്തരം നിയമങ്ങൾ കൊണ്ട് വരുന്നതോടെ ദ്വീപ് വാസികളുടെ വിശ്വാസ രീതികളെ പ്രകോപിപ്പിക്കുന്നതായിരുന്നോ ഈ നീക്കം.

പിനീട് ഉണ്ടായ രണ്ട് പരിഷ്‌കരണങ്ങളും ദ്വീപ് ജനതയുടെ ഭക്ഷ്യരീതിയെ മാറ്റി മറിക്കുന്നതായിരുന്നു ആദ്യം ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭക്ഷ്യമെനുവില്‍ നിന്നും മാംസാഹാരങ്ങളെ പൂര്‍ണമായും ഒഴിവാക്കി. ശേഷം ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പാക്കുന്നതിനുള്ള നീക്കങ്ങളും തുടങ്ങി. പശുക്കളെ കശാപ്പ് ചെയ്യുന്നത് വര്‍ഷങ്ങള്‍ നീണ്ട തടവു ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഇതിനോടൊപ്പം നടത്തിയത്. മറ്റു മൃഗങ്ങളെ കശാപ്പ് ചെയ്യണമെങ്കിലും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണം. മാംസാഹാരം ഭക്ഷ്യശീലങ്ങളുടെ ഭാഗമായിട്ടുള്ള, മുസ്ലിങ്ങള്‍ 99 ശതമാനമുള്ള ഒരു പ്രദേശത്ത മാംസനിരോധനവും നിയന്ത്രണവും കൊണ്ട് വരുന്നത് വഴി എന്താണ് അഡ്മിനിസ്ട്രേഷൻ ഉദേശിക്കുന്നത്?

ദ്വീപില്‍ കൊണ്ടുവന്ന കരട് നിയമം ദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അട്ടിമറിയ്ക്കുന്നവയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്നായിരുന്നു കരട് നിയമത്തിലുണ്ടായിരുന്നത്. നിലവില്‍ ദ്വീപിലെ പ്രാദേശിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെയെല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നോ ഇത്തരം ഒരു തീരുമാനം.

ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകൾ ഉണ്ടാക്കി കഴിഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനം അഡ്മിനിസ്ട്രേഷൻ എടുത്തതിനെ കുറിച്ചാണ്. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ പൂർണമായും മാറ്റാൻ വേണ്ടിയാണോ ഇങ്ങനെ ഒരു തീരുമാനം?

വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ നിലവില്‍ ഗതാഗതവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നിരിക്കെ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ 7 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. എന്തിനാണ് ഇത്തരം വലിയ ടൂറിസം വികസന പദ്ധതികളും നടപ്പാക്കാൻ പുതിയ അഡ്മിനിസ്ട്രേഷൻ ഒരുങ്ങുന്നത് ?

രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം സംഭവിച്ചപ്പോഴും ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയില്‍ ലക്ഷദ്വീപിന് നിലനില്‍ക്കാനായത് നിയന്ത്രണങ്ങള്‍ പാലിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് കോവിഡ് കേസുകൾ കൂട്ടി കർഫ്യു പ്രഖ്യാപിച്ച് കൊണ്ട് ജനവിരുദ്ധമായ പ്രവർത്തനങ്ങളാണ് കർഫ്യുവിന്റെ മറവിൽ അവിടെ അരങ്ങേറുന്നത്.

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് കാവിവത്കരിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് ദ്വീപ് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു.  കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച പ്രതിഷേധം ഇപ്പോള്‍ പൊതുജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.   ‘കൊറോണക്കാലത്ത് വിദ്യാര്‍ഥി വിപ്ലവം വീട്ടുപടിക്കല്‍ ‘ എന്ന പ്രമേയവുമായി ലക്ഷദ്വീപ് സ്റ്റുഡന്റ് അസോസിയേഷന്‍ (എല്‍.എസ്.എ)ആണ് ഓണ്‍ലൈന്‍ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പ്രായ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ പ്രമേയവും ഏറ്റെടുത്ത് ആയിരങ്ങള്‍ ഓണ്‍ലൈനില്‍ അണിനിരക്കുകയാണ്. ഇതോടൊപ്പം ‘സേവ് ലക്ഷദ്വീപ് ‘ കാംപയിനുമായി കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിന്തുണ ലഭിക്കുകകൂടി ചെയ്തതോടെ സമരം ശക്തി പ്രാപിച്ചു. നാളെ മുതൽ നാഷണൽ സ്റ്റുഡന്റസ് യൂണിയനുമായി ഒത്തുചേർന്ന് യുവഅഗ്നിജാല എന്ന വിദ്യാത്ഥി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

ദ്വീപിലെ ആദ്യ ഓൺലൈൻ മാധ്യമം ദ്വീപ് ഡയറി.കോം കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇന്റർനെറ്റിൽ വിലക്കി. ലക്ഷദ്വീപ് കേന്ദ്രസർക്കാരിന്റെ അടുത്ത കാശ്മീരാണോ?

Democracy dies in darkness എന്ന് പറയുന്നത് പോലെ ഇവിടെ ജനാധിപത്യത്തെ കോവിഡ് എന്ന ഇരുട്ടിന്റെ മറവിൽ കൊല്ലുകയാണ്. എന്തുകൊണ്ടാണ് ദ്വീപിനോട് ശത്രുതാപരമായ ഇത്തരം മനോഭാവം പ്രഫുൽ പട്ടേൽ വെച്ച് പുലർത്തുന്നത്? കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണോ? അതോ ലക്ഷദ്വീപിനെ കാവി വത്ക്കരിക്കാനോ ? ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട് ഒരു പേടിയും കാശ്മീരിലും CAA NRC പ്രധിഷേധത്തിലും കർഷക സമരത്തിലും കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഒരു മാറ്റവും വരുത്താത്ത കേന്ദ്രസർക്കാർ ലക്ഷദ്വീപിന്റെ കാര്യത്തിൽ മാറ്റി ചിന്തിക്കുമോ?

https://youtu.be/xsf0D8g54u8