Fri. Apr 19th, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സർട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധർമം നിർവഹിച്ചു. സ്ഥാനം ഒഴിയാൻ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി.

കെപിസിസിയിലെ അഴിച്ചുപണി സംബന്ധിച്ച്​ ഹൈക്കമാൻഡ്​ തീരുമാനമെടുക്കും. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും നൽകും. പ്രതിസന്ധിഘട്ടങ്ങളിൽ ശക്​തമായി മുന്നോട്ട്​ നയിക്കാൻ വി ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം കോൺ​ഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഗാർഗെയാണ്​ അറിയിച്ചത്​. ഹരിപ്പാ​ട്ടെ ജനങ്ങൾക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ്​ ചെന്നിത്തല വ്യക്​തമാക്കി.

By Divya